Vice President: ഉപരാഷ്ട്രപതിയാകാന്‍ ശശി തരൂരും പരിഗണനയില്‍; പ്രഖ്യാപനം ഉടന്‍
Sashi Tharoor Considering As Vice President: ശശി തരൂര്‍, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധര പിള്ള തുടങ്ങിയവരും ഉപരാഷ്ട്രപതിയാകാനുള്ള പരിഗണനയിലുണ്ടെന്നാണ് വിവരം.
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ച ഒഴിവിലേക്ക് അടുത്തയാളെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ എന്‍ഡിഎ ആരംഭിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വര്‍ഷക്കാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വാരസ്യങ്ങള്‍ തുടരുന്ന ശശി തരൂരിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ശശി തരൂര്‍, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധര പിള്ള തുടങ്ങിയവരും ഉപരാഷ്ട്രപതിയാകാനുള്ള പരിഗണനയിലുണ്ടെന്നാണ് വിവരം.
അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലെ എയിംസില്‍ ധന്‍കര്‍ ചികിത്സ തേടിയിരുന്നു. ശേഷം രാജ്യസഭയിലെത്തിയ അദ്ദേഹം സഭാ നടപടികള്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു.




Also Read: Jagdeep Dhankhar : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു
അതിന് പിന്നാലെയാണ് പദവി രാജിവെച്ചത്. മെഡിക്കല്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി എന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും ധന്‍കര്‍ നന്ദി പറയുകയും ചെയ്തു.