AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Mumbai Air India Flight: ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നി മാറി കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം

Kochi Mumbai Air India Flight: AI2744 നമ്പർ വിമാനമാണ് അപകടത്തിൽ പെട്ടത്. ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

Kochi Mumbai Air India Flight: ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നി മാറി കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 21 Jul 2025 | 02:43 PM

മുംബൈ: കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിം​ഗിനിടെ റൺവേയിൽ നിന്ന് തെന്നി മാറി. ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

കേരളത്തിലെ കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന വിമാനം , മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡ് ഡൗണിന് തൊട്ടുപിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. AI2744 നമ്പർ വിമാനമാണ് അപകടത്തിൽ പെട്ടത്.

ലാൻഡിംഗിനിടെ മൂന്ന് ടയറുകൾ പൊട്ടിയതായും വിമാനത്തിന്റെ എഞ്ചിന് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും എല്ലാവരെയും ലക്ഷ്യസ്ഥാനത്തേക് എത്തിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിമാനം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

സംഭവം സ്ഥിരീകരിച്ച് എയർ ഇന്ത്യ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ‘2025 ജൂലൈ 21-ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന AI2744 എന്ന വിമാനത്തിന്റെ ലാൻഡിംഗിനിടെ കനത്ത മഴ അനുഭവപ്പെടുകയും, ടച്ച്ഡൗണിനുശേഷം റൺവേയിൽ നിന്ന് തെന്നിമാറുകയും ചെയ്തു. വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി ഇറക്കിയിട്ടുണ്ട്. പരിശോധനകൾക്കായി വിമാനം നിലത്തിറക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുൻ‌ഗണന,’ എയർ ഇന്ത്യ വക്താവ് പറഞ്ഞു.