AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Murder: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, ലിവ്-ഇൻ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍

CRPF Jawan kills live in partner: 2021ലാണ് ഇരുവരും ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹിതരാകാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

Murder: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, ലിവ്-ഇൻ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥയെ  കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 20 Jul 2025 | 02:28 PM

അഹമ്മദാബാദ്: ലിവ് ഇൻ പങ്കാളിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലെ വനിതാ അസി. സബ് ഇൻസ്പെക്ടർ അരുണ നതുഭായ് ജാദവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ​ദിലീപ് ദാങ്ചിയ ഇന്ന് ​ഗുജറാത്ത് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അഞ്ജാറിലെ വീട്ടിൽ വച്ച് 25 കാരിയായ അരുണാ ബെന്നും പങ്കാളിയും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. തർക്കത്തിനിടയിൽ അരുണ തന്റെ അമ്മയെ കുറിച്ച് മോശമായി സംസാരിച്ചു, ഇതിന്റെ ദേഷ്യത്തില്‍ താന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന് സിആര്‍പിഎഫ് ജവാന്‍ ദിലീപ് ദാങ്ചിയ പൊലീസിന് മൊഴി നൽകി.

അരുണ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്.  ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

2021ലാണ് ഇരുവരും ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹിതരാകാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. സുരേന്ദ്രനഗർ നിവാസിയായ അരുണ അഞ്ജാറിലെ ഗംഗോത്രി സൊസൈറ്റി -2ലാണ് താമസിച്ചിരുന്നത്.