AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vice Presidential Election: ഉപരാഷ്ട്രപതിയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെപ്തംബർ 9ന്; അന്ന് തന്നെ ഫലപ്രഖ്യാപനവും

Vice Presidential Election To Be Held On September 9th: ഉപരാഷ്ട്രപതിയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെപ്തംബർ 9ന്. അന്ന് തന്നെയാവും ഫലപ്രഖ്യാപനവും.

Vice Presidential Election: ഉപരാഷ്ട്രപതിയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെപ്തംബർ 9ന്; അന്ന് തന്നെ ഫലപ്രഖ്യാപനവും
ഇലക്ഷൻ കമ്മീഷൻImage Credit source: Social Media
abdul-basith
Abdul Basith | Updated On: 01 Aug 2025 13:27 PM

ഉപരാഷ്ട്രപതിയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെപ്തംബർ 9ന് നടക്കും. ഈ മാസം 21 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഫലപ്രഖ്യാപനവും നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.

ജൂലായ് 22ന് ജഗ്ദീപ് ധൻകർ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് ഏഴിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. 22ന് പത്രിക പരിശോധിച്ച് യോഗ്യമല്ലാത്തത് തള്ളിക്കളയും. ഓഗസ്റ്റ് 25 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. സെപ്തംബർ 9ന് തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും.