AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ചീഫ് എഞ്ചിനീയറുടെ വീട്ടിൽ രണ്ട് കോടി : നോട്ടുകെട്ടുകൾ പുറത്തേക്ക് എറിഞ്ഞ് മുങ്ങൽ

Vigilance Raid in Odisha Chief Engineer's Home : പരിശോധന നടത്തിയത്. കണക്കിൽപ്പെടാത്ത 2.1 കോടി രൂപയാണ് റെയിഡിൽ കണ്ടെടുത്തത്. അനധികൃത സ്വത്ത് കൈവശം വച്ചുവെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡുകൾ

Viral News: ചീഫ് എഞ്ചിനീയറുടെ വീട്ടിൽ രണ്ട് കോടി : നോട്ടുകെട്ടുകൾ പുറത്തേക്ക് എറിഞ്ഞ് മുങ്ങൽ
Odisha CorruptionImage Credit source: TV9 Network
arun-nair
Arun Nair | Published: 30 May 2025 18:40 PM

അഴിമതിക്കാരനായ സർക്കാർ എഞ്ചിനിയറുടെ വീട്ടിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കോടികൾ പിടിച്ചെടുത്തു. ഒരേ സമയം വിവിധയിടങ്ങളിലായിരുന്നു പരിശോധന. ഭുവനേശ്വറിലെ റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റ് ചീഫ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് നടത്തിയ നടത്തിയ മിന്നൽ റെയിഡിലാണ് കണക്കിൽപ്പെടാത്ത വൻ തുക പിടിച്ചെടുത്തത്.

എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച വിജിലൻസ് പരിശോധന നടത്തിയത്. കണക്കിൽപ്പെടാത്ത 2.1 കോടി രൂപയാണ് റെയിഡിൽ കണ്ടെടുത്തത്. അനധികൃത സ്വത്ത് കൈവശം വച്ചുവെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡുകൾ . റെയിഡിനിടയിൽ തൻ്റെ ഫ്ലാറ്റിൻ്റെ ജനാലയിലൂടെ 500 രൂപയുടെ നോട്ട് കെട്ടുകൾ വലിച്ചെറിയാനും സാരംഗി ശ്രമിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

ALSO RAID:  കേരള ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ഫോൺ വന്നു; ഹൈദരാബാദിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 7.55 ലക്ഷം രൂപ

ഭുവനേശ്വർ, അംഗുൽ, പിപിലി (പുരി) എന്നിങ്ങനെ ഏഴ് സ്ഥലങ്ങളിലായി ഒരേസമയമാണ് പരിശോധന നടന്നത്. അംഗുലിലെ ഇയാളുടെ ഇരുനില റെസിഡൻഷ്യൽ വീട്, ഭുവനേശ്വരയിലെ ഒരു ഫ്ലാറ്റ്, പുരിയിലെ സിയുലയിലെ ഒരു ഫ്ലാറ്റ്, അംഗുലിലെ ഒരു ബന്ധുവിന്റെ വീട്, ഇയാളുടെ പിതൃഭവനം, അംഗുലിലെ ഒരു ഇരുനില പിതൃമന്ദിരം, ഭുവനേശ്വറിലെ ചീഫ് എഞ്ചിനീയർ ഓഫീസിലെ ഓഫീസ് ചേംബർ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഭുവനേശ്വറിലെ ദുംദുമയിലുള്ള ഒരു ഫ്ലാറ്റിൽ നിന്ന് ഏകദേശം ഒരു കോടി രൂപയും അംഗുൽ ജില്ലയിലെ കരഡഗാഡിയയിലുള്ള അദ്ദേഹത്തിന്റെ ഇരുനില വസതിയിൽ നിന്ന് ഏകദേശം 1.1 കോടി രൂപയും റെയിഡിൽ കണ്ടെടുത്തു. എട്ട് ഡിവൈഎസ്പിമാർ, 12 ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റൻ്റ് സബ്-ഇൻസ്പെക്ടർമാർ, മറ്റ് നിരവധി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.