Kerala Lottery Fraudulent : കേരള ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ഫോൺ വന്നു; ഹൈദരാബാദിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 7.55 ലക്ഷം രൂപ
Kerala Lottery Cybercrime : 55 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥയെ ഫോണിൽ ബന്ധപ്പെട്ടത്.
ഹൈദരാബാദ് : കേരളത്തിൽ നിന്നുള്ള ഭാഗ്യക്കുറി അടിച്ചെന്ന പേരിൽ ഫോണിൽ ബന്ധപ്പെട്ട് ഹൈദരാബാദിൽ സർക്കാർ ഉദ്യോഗസ്ഥയുടെ 7.55 ലക്ഷം രൂപ തട്ടി. കേരള ഭാഗ്യക്കുറിയുടെ 56 ലക്ഷം രൂപ സ്വന്തമാക്കിയെന്ന് പേരിലാണ് തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥയെ ഫോണിൽ ബന്ധപ്പെട്ടത്. കേരള സർക്കാരിൻ്റെ ഭാഗ്യക്കുറി വകുപ്പിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് 54-കാരിക്ക് ഫോൺവിളി വന്നത്. സംഭവത്തിൽ സൈബറബാദ് (ഹൈദരാബാദ് പോലീസ് സൈബ് വിങ്) പോലീസിൽ സർക്കാർ ഉദ്യോഗസ്ഥ പരാതി നൽകി.
56 ലക്ഷം രൂപ കൈപ്പറ്റാൻ ചില നികുതിയും പ്രൊസെസിങ് ഫീസും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിപ്പുകാർ 54കാരിയുടെ കൈയ്യിൽ നിന്നും 7.55 ലക്ഷം രൂപ തട്ടിയത്. നികുതിയും പ്രൊസെസിങ് ഫീസും അടയ്ക്കാൻ തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ഒരു ലിങ്ക് അയച്ചു നൽകുകയായിരുന്നു. ആ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽ നിന്നും പണം വേറെ അഞ്ചോ ആറോ അക്കൗണണ്ടിലേക്ക് ട്രാൻസ്ഫറാകുകയായിരുന്നു.
ALSO READ : Kerala Lottery Results: ലക്ഷമല്ല കോടികളാണ്! ഈ ടിക്കറ്റാണോ കൈയ്യിൽ; അറിയാം ഇന്നത്തെ ലോട്ടറി ഫലം
പണം നഷ്ടമായതിന് പിന്നാലെയാണ് സർക്കാർ ഉദ്യോഗസ്ഥയ്ക്ക് താൻ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. KL324441 എന്ന ടിക്കറ്റിനാണ് 54കാരിക്ക് ലോട്ടറി അടിച്ചെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്. കൂടാതെ വ്യാജ സർക്കാർ അറിയിപ്പും തട്ടിപ്പുകാർ 54കാരിക്ക് നൽകി വിശ്വസം നേടിയെടുത്തു.
കേരള ലോട്ടറിയുടെ പേരിൽ ഓൺലൈനായി നിരവധി തടപ്പുകളാണ് നടക്കാറുള്ളത്. ഓൺലൈനായി വ്യാജ ടിക്കറ്റുകളും വിൽക്കുന്നുണ്ട്. ഇതിന് തടയിടാനുള്ള നടപടികൾ ഭാഗ്യക്കുറി വകുപ്പിൻ്റെ പക്കൽ നിന്നും വേണ്ടത്ര രീതയിൽ ഉണ്ടാകുന്നില്ല.