BJP Minister Vijay Shah: സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വിജയ് ഷായുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

Vijay Shah's controversial remark against Sophia Qureshi: നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ടു തന്നെ മോദിജി പാഠം പഠിപ്പിച്ചു എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ഇൻഡോറിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം.

BJP Minister Vijay Shah: സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വിജയ് ഷായുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

കേണൽ സോഫിയ ഖുറേഷി, വിജയ് ഷാ

Published: 

16 May 2025 | 08:26 AM

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കന്‍വര്‍ വിജയ്ഷായുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് മന്ത്രിയുടെ ആവശ്യം.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി മന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ്‌ ബി ആർ ഗാവായി പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ടു തന്നെ മോദിജി പാഠം പഠിപ്പിച്ചു എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ഇൻഡോറിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം.

വിജയ് ഷായെ സംരക്ഷിച്ച് കൊണ്ടുള്ള നിലപാടാണ് ബിജെപി എടുത്തിരിക്കുന്നത്. വിജയ് ഷാ രാജി വെയ്ക്കേണ്ട ആവശ്യമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. വിജയ് ഷാക്കെതിരെ നടപടി എടുക്കാൻ കേന്ദ്ര സർക്കാരും ഇതുവരെയും തയ്യാറായിട്ടില്ല.

ALSO READ: ‘അല്‍പ്പമെങ്കിലും വിവേകം കാണിച്ചുകൂടേ? കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

അതേസമയം വിജയ് ഷായ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ദുര്‍ബലമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. എഫ്‌ഐആറില്‍ പോരായ്മകള്‍ ഉണ്ട്. റദ്ദാക്കാന്‍ കഴിയുന്ന തരത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മന്ത്രി നടത്തിയ കുറ്റകൃത്യം എന്താണെന്നത് എഫ്‌ഐആറില്‍ പരാമർശിച്ചിട്ടില്ല.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത രീതി പരിശോധിക്കുമ്പോള്‍ പൊലീസ് നീതിപൂര്‍വ്വം അന്വേഷണം നടത്തുമെന്ന ആത്മവിശ്വാസം ഇല്ലെന്നും കോടതി സൂചിപ്പിച്ചു. മധ്യ പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ഇൻഡോർ പൊലീസ് മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്