AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sofiya Qureshi: ‘അല്‍പ്പമെങ്കിലും വിവേകം കാണിച്ചുകൂടേ? കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

Supreme Court Slams BJP minister For Remarks on Sofiya Qureshi: നിങ്ങള്‍ അല്പം വിവേകം കാണിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പു പറയൂ എന്നും കോടതി അഭിപ്രായപ്പെട്ടു. തനിക്കെതിരെ കേസെടുത്ത നടപടി ചോദ്യം ചെയ്ത് മധ്യപ്രദേശ് ബിജെപി മന്ത്രി നല്‍കിയ ഹര്‍ജി പരി​ഗണിക്കുന്നതിനിടെയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

Sofiya Qureshi: ‘അല്‍പ്പമെങ്കിലും വിവേകം കാണിച്ചുകൂടേ? കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
, Supreme Court Slams Bjp Minister's Remarks On Col. Sofiya Qureshi
sarika-kp
Sarika KP | Published: 15 May 2025 13:22 PM

ന്യൂഡൽ​​ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശത്തിൽ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മന്ത്രി നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാൻ പറ്റാത്തതാണെന്നാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. ഭരണഘടനാ പദവി വഹിക്കുന്നയാള്‍ ആ പദവിയുടെ അന്തസ്സ് പുലര്‍ത്തണം. ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്നും കോടതി പറഞ്ഞു.

നിങ്ങള്‍ അല്പം വിവേകം കാണിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പു പറയൂ എന്നും കോടതി അഭിപ്രായപ്പെട്ടു. തനിക്കെതിരെ കേസെടുത്ത നടപടി ചോദ്യം ചെയ്ത് മന്ത്രി നല്‍കിയ ഹര്‍ജി പരി​ഗണിക്കുന്നതിനിടെയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹർജി കോടതി നാളത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ബിജെപി മന്ത്രിയുടെ ഹര്‍ജി പരിഗണിച്ചത്.

Also Read:കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

എന്നാൽ വിവാദ പരാമർശത്തിൽ താൻ മാപ്പു ചോദിച്ചതായും തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മന്ത്രി കോടതിയെ അറിയിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും കേസിൽ തന്റെ അറസ്റ്റ് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണമെന്നും വിജയ് ഷാ ആവശ്യപ്പെട്ടു.

സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകള്‍. വിവാദ പരാമർശം ചർച്ചയായതോടെ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രം​ഗത്ത് എത്തി. മന്ത്രിയുടെ പരാമർശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു.