AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: 16-കാരിക്ക് 60-കാരനുമായി കല്യാണം; ഒടുവിൽ കുട്ടി തന്നെ മാർഗം കണ്ടെത്തി

വിവാഹത്തിൽ താത്പര്യമില്ലാതിരുന്ന കുട്ടി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തിരികെ വീട്ടിലെത്തി. തൊട്ട് പിന്നാലെ രാമജന്യേലുവും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയുടെ വീടാക്രമിക്കുകയും അമ്മയെയും അച്ഛനെയും സഹോദരിയെയും ഭീക്ഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു

Viral News: 16-കാരിക്ക് 60-കാരനുമായി കല്യാണം; ഒടുവിൽ കുട്ടി തന്നെ മാർഗം കണ്ടെത്തി
Viral News Child MarriageImage Credit source: TV9 Network
arun-nair
Arun Nair | Published: 27 May 2025 14:35 PM

ബാലവിവാഹത്തെ പറ്റിയുള്ള ഞെട്ടിക്കുന്ന വാർത്തകളാണ് ആന്ധ്രാപ്രദേശിൽ നിന്നും പുറത്തു വരുന്നത്. അനന്തപൂർ ജില്ലയിൽ 16-കാരിയെ ബലമായി വിവാഹം ചെയ്യാൻ ശ്രമിച്ച 60-കാരനെതിരെ പോലീസ് കേസെടുത്തു. റായദുർഗത്തിലാണ് സംഭവം. കൂലിത്തൊഴിലാളികളായ മാതാപിതാക്കളുടെ ഇളയമകൾക്കാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രണ്ട് പെൺകുട്ടികളുള്ള കുടുംബത്തിലെ ഇളയ കുട്ടിയെയാണ് 60-കാരനായ വയോധികൻ വിവാഹം കഴിക്കാൻ ശ്രമിച്ചത്.

അനന്തപൂരിന് സമീപം ഗുമ്മഘട്ട, പുലകുന്ത ഗ്രാമവാസിയായ രാമഞ്ജനേയുലുവിനെതിരെയാണ് പരാതി. രണ്ടു വർഷം മുൻപാണ് ഇയാളുടെ ഭാര്യ മരിച്ചത്. വിവാഹ പ്രായമായ മകനും, മകളും ഇയാൾക്കുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് വീട്ടിലെത്തിയ ഇയാൾ ഇളയെ കുട്ടിയെ വിവാഹം ചെയ്ത് തരുമോ എന്ന് ആവശ്യപ്പെടുകയായിരുന്നു. മാതാപിതാക്കൾ ഇതിന് വിസമ്മതിച്ചതോടെ ഇയാൾ ഇവരെ ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ വീട്ടിൽ കെട്ടിയിടുകയും ചെയ്തു. പിറ്റേന്ന് തന്നെ ബലം പ്രയോഗിച്ച് പെൺകുട്ടിയെ രാമഞ്ജനേയുലു തന്നെ തൻ്റെ വീട്ടിലെത്തിച്ചു.

വിവാഹത്തിൽ താത്പര്യമില്ലാതിരുന്ന കുട്ടി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തിരികെ വീട്ടിലെത്തി. തൊട്ട് പിന്നാലെ രാമജന്യേലുവും ബന്ധുക്കളും ചേർന്ന് മെയ് 24-ന് പെൺകുട്ടിയുടെ വീടാക്രമിക്കുകയും അമ്മയെയും അച്ഛനെയും സഹോദരിയെയും ഭീക്ഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. പെൺകുട്ടിയെ രണ്ട് ദിവസം തടഞ്ഞുവെച്ചു ശാരീരികോപ്രദ്രവവും ഏൽപ്പിച്ചു.

ഇതിനിടയിൽ ഞായറാഴ്ച രാത്രി വയോധികൻ്റെ പിടിയിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെൺകുട്ടി നാട്ടുകാരുടെ സഹായത്തോടെ അനന്തപുർ എസ്.പി ഓഫീസിലെത്തി. അവിടെവച്ച് തനിക്കുണ്ടായ ദുരന്തത്തെക്കുറിച്ച് പരാതിപ്പെട്ടു. പെൺകുട്ടിയുടെ വിശദാംശങ്ങൾ കേട്ട അധികൃതർ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്