Viral News: 800 കുപ്പി മദ്യം എലി കുടിച്ചു? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റോക്ക് പരിശോധന. ഓഡിറ്റിൽ, മൊത്തം 802 ഐ എം എഫ് എൽ കുപ്പികൾ പൂർണ്ണമായും കാലിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി
റാഞ്ചി: ഝാർഖണ്ഡിൽ പുതിയ മദ്യനയം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ സർക്കാരിൻ്റെ പക്കലുള്ള മദ്യത്തിൻ്റെ സ്റ്റോക്ക് പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടയിലാണ് അസ്വാഭാവികമായൊരു കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 800 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കാണാനില്ല. മദ്യം എവിടെയെന്ന ചോദ്യത്തിൽ അത് എലികൾ കുടിച്ചുവെന്നായിരുന്നു വ്യാപാരികളുടെ മറുപടി. ബാലിയാപൂർ, പ്രധാൻ ഖുന്ത പ്രദേശങ്ങളിലെ മദ്യശാലകളുടെ ഔദ്യോഗിക സ്റ്റോക്ക് ഓഡിറ്റിനിടെയാണ് സംഭവം.
മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റോക്ക് പരിശോധന. ഓഡിറ്റിൽ, മൊത്തം 802 ഐ എം എഫ് എൽ കുപ്പികൾ പൂർണ്ണമായും കാലിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സെപ്റ്റംബർ 1 മുതൽ മദ്യശാലകളുടെ നടത്തിപ്പും വിഹിതവും സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ നിന്ന് സ്വകാര്യ ലൈസൻസികളിലേക്ക് മാറുന്നാണ് ഝാർഖണ്ഡിലെ പുതിയ മദ്യനയം. വരുമാനത്തിലെ സുതാര്യത വർദ്ധിപ്പിക്കാനും സർക്കാർ സംവിധാനത്തിലെ ഭരണപരമായ ഭാരം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം സ്റ്റോക്ക് കാണാതായതിൽ വ്യാപാരികൾ ഉത്തരവാദികളായിരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാംലീല രാവണി സ്ഥിരീകരിച്ചു. നഷ്ടം നികത്തുന്നതിനായി വ്യാപാരികൾക്ക് നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ധൻബാദിൽ എലികളെ പഴിചാരിയുള്ള ഇത്തരം പ്രവൃത്തികൾ. മുമ്പ് പോലീസ് പിടിച്ചെടുത്ത 10 കിലോ കഞ്ചാവും 9 കിലോ കഞ്ചാവും എലികൾ ഭക്ഷിച്ചതായി ആരോപണമുണ്ടായിരുന്നു. കേസ് കോടതി വരെ എത്തിയിരുന്നു, ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചതിന് കോടതി വരെ ഉദ്യോഗസ്ഥരെ ശാസിച്ചിട്ടുണ്ട്.