Viral News: യുദ്ധത്തിൽ വിജയിച്ചു! ശിശുരോ​ഗ വിദ​ഗ്ധ പോരാടിയത് എട്ട് വർഷം; ഒആർഎസിൻ്റെ വ്യാജന് വിലക്ക്

Fake ORS Drinks: മുമ്പ് ചില കമ്പനികൾക്ക് നിരാകരണക്കുറിപ്പുകൾക്കൊപ്പം ഒആർഎസ് എന്ന ടാഗ് ഉപയോഗിക്കാൻ അധികാരികൾ അനുവാദം നൽകിയിരുന്നു. നിരവധി കുട്ടികളുടെ ജീവൻ നഷ്ടമായ മധ്യപ്രദേശ് ചുമ മരുന്ന് ദുരന്തത്തിന് പിന്നാലെയാണ് ഇങ്ങനെയൊരു ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

Viral News: യുദ്ധത്തിൽ വിജയിച്ചു! ശിശുരോ​ഗ വിദ​ഗ്ധ പോരാടിയത് എട്ട് വർഷം; ഒആർഎസിൻ്റെ വ്യാജന് വിലക്ക്

ഡോ. ശിവരഞ്ജനി

Published: 

17 Oct 2025 | 09:29 AM

ഹൈദരാബാദിലെ ശിശുരോഗ വിദഗ്ദ്ധയായ ഡോ. ശിവരഞ്ജനി സന്തോഷിൻ്റെ എട്ട് വർഷത്തെ പോരാട്ടത്തെക്കുറിച്ചാണ് ഇന്ന് ഏറെ ചർച്ചയാകുന്നത്. ഒആർഎസ് എന്ന വ്യാജേന വിപണിയിൽ സജീവമായിരുന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്കെതിരെയാണ് ഇവർ എട്ട് വർഷമായി പോരാടിയിരുന്നത്. ലോകാരോ​ഗ്യ സംഘടന ശുപാർശ ചെയ്യുന്നതിന്റെ പത്തിരട്ടി പഞ്ചസാര ഈ പാനീയങ്ങളിൽ അടങ്ങിയിരുന്നതെന്നാണ് ഡോ. ശിവരഞ്ജനി ചൂണ്ടികാട്ടുന്നത്. ഇത് കുട്ടികളിൽ വയറിളക്കം വഷളാക്കുമെന്നതാണ് അവർ ഉയർത്തികാട്ടിയ ആശങ്ക.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യിൽ നിന്ന് ശിവരഞ്ജനിക്ക് ആശ്വാസകരമായ നിർദ്ദേശം പുറത്തുവന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇത്തരം വ്യാജ കമ്പനികൾ ഒആർഎസ് എന്ന വാക്ക് ഉപയോ​ഗിക്കരുതെന്നായിരുന്നു ഉത്തരവ്.

Also Read: ഒന്നോ രണ്ടോ അല്ല…! കൈയിലുള്ളത് 1,638 ക്രെഡിറ്റ് കാർഡുകൾ! ഒപ്പം ഗിന്നസ് റെക്കോർഡും

കുട്ടികൾക്കും രോഗികൾക്കും സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ മാത്രം വിപണനം നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോ. ശിവരഞ്ജനിയുടെ വാദങ്ങളും പോരാട്ടവും ഇന്ത്യയിലെ പൊതുജനാരോഗ്യത്തിൻ്റെ കൂടി വിജയമാണെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി എടുത്തുപറഞ്ഞു. നിരവധി കുട്ടികളുടെ ജീവൻ നഷ്ടമായ മധ്യപ്രദേശ് ചുമ മരുന്ന് ദുരന്തത്തിന് പിന്നാലെയാണ് ഇങ്ങനെയൊരു ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

മുമ്പ് ചില കമ്പനികൾക്ക് നിരാകരണക്കുറിപ്പുകൾക്കൊപ്പം ഒആർഎസ് എന്ന ടാഗ് ഉപയോഗിക്കാൻ അധികാരികൾ അനുവാദം നൽകിയിരുന്നു. എന്നാൽ ഇനിമുതൽ അത് സാധ്യമല്ല. യുദ്ധത്തിൽ വിജയിച്ചു… എന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ശിവരഞ്ജനി തൻ്റെ ഇൻസ്റ്റാ​ഗ്രാമിൽ വീഡിയോ പങ്കുവച്ചത്. അവരുടെ പോരാട്ടത്തെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ