AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഫ്ലൈ ഓവര്‍ ഫേസിംഗ് വീട്‌; സോഷ്യൽ മീഡിയ ചർച്ച തകർക്കുന്നു

വീടിന് നിർമ്മാണാനുമതി ഇല്ലെന്ന് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനും സ്ഥിരീകരിച്ചതോടെ. വീട്ടുടമ നിർമ്മിച്ച ബാൽക്കണി തന്നെ നിയമവിരുദ്ധമാണെന്ന നിഗമനത്തിലേക്ക് അധികൃതർ എത്തി

Viral News: ഫ്ലൈ ഓവര്‍ ഫേസിംഗ് വീട്‌; സോഷ്യൽ മീഡിയ ചർച്ച തകർക്കുന്നു
Flyover UpsideImage Credit source: TV9 Network
arun-nair
Arun Nair | Published: 15 Sep 2025 19:43 PM

ഒരു വീട് ഫ്ലൈ ഓവറിനെ ഫേസ് ചെയ്ത് ഒടുവിൽ വൈറലായതാണ് നെറ്റിസൺസിനിടയിലെ ഏറ്റവും വലിയ ചർച്ച. നാഗ്പൂരിലെ ഇന്ദോറ-ദിഘോരി ഫ്ലൈഓവർ പദ്ധതിയുടെ ഭാഗമായി നടക്കുന്നതാണ് ഈ നിർമ്മാണം. 998 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ ഒരു ഭാഗം ഒരു വീടിന്റെ ബാൽക്കണിക്ക് തൊട്ടടുത്ത് കൂടിയാണ് കടന്നുപോകുന്നത്.

ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ അധികൃതർക്കെതിരെയാണ് ആളുകൾ തിരിഞ്ഞിരിക്കുന്നത്. സംഭവത്തിൻ്റെ ട്വിസ്റ്റ് എന്നാൽ അവിടെയല്ല. വിമർശനങ്ങൾ അതിര് വിട്ടതോടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തന്നെ വിഷയങ്ങളിൽ വിശദീകരണം വരുത്തിയിരിക്കുകയാണ്. നിലവിൽ ഫ്ലൈഓവർ നിർമ്മിച്ച സ്ഥലം വീട്ടുടമസ്ഥൻ തന്നെ കൈയ്യേറിയതാണെന്നാണ് ഹൈവേ അതോറിറ്റി അറിയിച്ചു.

ആ വൈറൽ പോസ്റ്റ്


വീടിന് നിർമ്മാണാനുമതി ഇല്ലെന്ന് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനും സ്ഥിരീകരിച്ചതോടെ. വീട്ടുടമ നിർമ്മിച്ച ബാൽക്കണി തന്നെ നിയമവിരുദ്ധമാണെന്ന നിഗമനത്തിലേക്ക് അധികൃതർ എത്തി. ഇതിന് പിന്നാലെ നിയമവിരുദ്ധമായി നിർമ്മിച്ച ബാൽക്കണി ഉടൻ പൊളിച്ചുമാറ്റുമെന്നാണ് അധികൃതർ അറിയിച്ചത്. ഒപ്പം ഫ്ലൈഓവറിൻ്റെയും വീടിൻ്റെയും ഇടയിൽ 1.5 മീറ്റർ അകലമുണ്ടെന്നും ഇത് ഗവൺമെൻ്റ് അംഗീകൃത രൂപകൽപ്പന അനുസരിച്ചാണ് നിർമ്മിച്ചതെന്നും ഹൈവേ അതോറിറ്റി വ്യക്തമാക്കി.  എന്തായാലും സംഭവത്തിൽ വമ്പൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ആകെ.