AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!

70-Year-Old UP Uncle’s First Vlog: അദ്ദേഹത്തിന്റെ ആദ്യ വീഡിയോ ഇതിനകം 21 ലക്ഷം പേർ കണ്ടു. തന്‍റെ വീഡിയോ വൈറലായതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്ന അഞ്ചാമത്തെ വീഡിയോയ്ക്ക് ഒരു ദിവസം കൊണ്ട് ലഭിച്ചത് 19 ലക്ഷം ലൈക്കാണ്.

Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Viral Video Image Credit source: social media
Sarika KP
Sarika KP | Published: 21 Jan 2026 | 08:54 PM

വീഡിയോ എടുത്ത് എങ്ങനെയെങ്കിലും വൈറലാകാനുള്ള പെടാപാടിലാണ് യുവാക്കളും ജൻസികളും. ഇതിനായി എന്തും വീഡിയോ ആക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ് പുതുതലമുറ. ഇതിനായി ഇവർ സ്വീകരിക്കുന്ന വഴികളും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു.

ഇതിനിടെയിൽ ആദ്യത്തെ വീഡിയോ തന്നെ വൈറലാക്കി ജൻസികളെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് ഉത്തർപ്രദേശുകാരനായ 70 -കാരൻ. അദ്ദേഹത്തിന്റെ ആദ്യ വീഡിയോ ഇതിനകം 21 ലക്ഷം പേർ കണ്ടു. തന്‍റെ വീഡിയോ വൈറലായതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്ന അഞ്ചാമത്തെ വീഡിയോയ്ക്ക് ഒരു ദിവസം കൊണ്ട് ലഭിച്ചത് 19 ലക്ഷം ലൈക്കാണ്.

Also Read:മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു

ആറ് ദിവസം മുൻപാണ് വിനോദ് കുമാർ ശർമ്മ എന്ന ഉത്തർപ്രദേശുകാരനായ 70 -കാരൻ നവമാധ്യമമായ ഇന്‍സ്റ്റാഗ്രാമിൽ അക്കൌണ്ട് തുടങ്ങിയത്. ഇന്ന് അദ്ദേഹത്തിന് അമ്പത്തിയയ്യായിരത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്. എഴുപത് വയസ്സുള്ളപ്പോൾ തന്റെ ആദ്യത്തെ വ്ലോഗ് നിർമ്മിക്കുകയാണ്. തന്റെ പേര് വിനോദ് കുമാർ ശർമ്മയാണെന്നും ഉത്തർപ്രദേശിൽ നിന്നാണെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വ്ലോഗ് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ഈ ജോലി തുടരാൻ തനിക്ക് പ്രോത്സാഹനം ലഭിക്കുമെന്ന് തന്‍റെ അഞ്ചാമത്തെ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. ഒപ്പം നിങ്ങളിൽ എല്ലാവരിൽ നിന്നും എനിക്ക് വളരെയധികം സ്നേഹം ലഭിച്ചെന്നും ഇന്ന് താൻ ഒറ്റയ്ക്കാണെന്ന് തോന്നുന്നില്ലെന്നും പറഞ്ഞ അദ്ദേഹം എല്ലാവർക്കും തന്‍റെ നന്ദി അറിയിച്ചു.

അദ്ദേഹത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. ചിലർ വീഡിയോ തങ്ങൾക്ക് സന്തോഷം നൽകിയെന്നാണ് പറയുന്നത്. അടുത്ത വ്ലോഗിനായി കാത്തിരിക്കുന്നുവെന്നും നിരവധി പേർ മുത്തച്ഛൻറെ വീഡിയോ ഇഷ്ടപ്പെട്ടെന്നും ഇതിനയും ചെയ്യണമെന്നും കുറിച്ചു.