AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: മദ്യപിച്ച് സഹയാത്രികരുടെ മേൽ മൂത്രമൊഴിച്ചു, എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ ബഹളം; വീഡിയോ വൈറൽ

Air India Passenger Urinates on Fellow Flyers: 23 വയസ്സുള്ള കണ്ടന്‍റ് ക്രിയേറ്റർ ശിവം രാഘവ് ആണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം പങ്കുവച്ചത്. തനിക്കുള്ള ഏറ്റവും മോശം വിമാന അനുഭവങ്ങളിലൊന്ന്' എന്ന കുറിപ്പോടെയാണ് ശിവം സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Viral Video:  മദ്യപിച്ച് സഹയാത്രികരുടെ മേൽ മൂത്രമൊഴിച്ചു, എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ ബഹളം; വീഡിയോ വൈറൽ
Viral Video
Sarika KP
Sarika KP | Published: 30 Dec 2025 | 07:56 PM

എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസ് ക്യാബിനിനുള്ളിൽ മദ്യപിച്ച് സഹയാത്രികരുടെ മേൽ മൂത്രമൊഴിച്ച് മധ്യവയസ്‌കൻ. ന്യൂഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഇതിനു പിന്നാലെ വിമാനത്തിൽ സംഘർഷം ഉണ്ടായി. 23 വയസ്സുള്ള കണ്ടന്‍റ് ക്രിയേറ്റർ ശിവം രാഘവ് ആണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം പങ്കുവച്ചത്. തനിക്കുള്ള ഏറ്റവും മോശം വിമാന അനുഭവങ്ങളിലൊന്ന്’ എന്ന കുറിപ്പോടെയാണ് ശിവം സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

താൻ പതിവായി ഡൽഹി- ബാങ്കോക്ക് റൂട്ടിൽ യാത്ര ചെയ്യാറുണ്ട്. സാധാരണയായി തായ് എയർവേയ്‌സിലാണ് യാത്രചെയ്യാൻ ഇഷ്ടപ്പെടാറുള്ളതെന്നും എന്നാൽ ഇതുമായി താരതമ്യം ചെയ്യാൻ എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ശിവം പറയുന്നത്. തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം വിമാന അനുഭവങ്ങളിൽ ഒന്നാണിതെന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. വിദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന 23 വയസ്സുള്ള ഒരു സോളോ ട്രാവലറാണെന്ന് സ്വയം വിശേഷിപ്പിച്ച ശിവം വീഡിയോ പങ്കുവച്ചത്. ഒപ്പം സംഭവം കൈകാര്യം ചെയ്ത രീതി തന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:താലികെട്ടിന് മുന്‍പ് സിന്ദൂരം മറന്നുവച്ചു; തടസ്സപ്പെട്ട് വിവാഹം! ഒടുവില്‍ രക്ഷയ്ക്കെത്തി…

അതേസമയം ലാൻഡിംഗിന് ശേഷം, അയാൾ യാതൊന്നും സംഭവിക്കാത്ത രീതിയിൽ സാധാരണ പോലെ പുറത്തിറങ്ങിപ്പോയെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. ഇത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർ 80,000 രൂപ ചിലവഴിച്ചശേഷം ഇത്തരം സംഭവങ്ങൾ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം തന്‍റെ വീഡിയോയിൽ ചോദിക്കുന്നു.

സംഭവസമയത്ത് സ്ത്രീ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സമയത്താണ് ഇങ്ങനെ ഒരു സംഭവം നടന്നതെങ്കിൽ എങ്ങനെ സുരക്ഷിതത്വം അനുഭവപ്പെടുമെന്നും അദ്ദേഹം ചോദിക്കുന്നു. സംഭവം കൈ കാര്യം ചെയ്ത രീതി ശരിയാണോയെന്ന് ചോദിച്ച് കൊണ്ട് എയർ ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടിൽ അദ്ദേഹം വീഡിയോ ടാഗ് ചെയ്തു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് രൂക്ഷമായ പ്രതികരണം രേഖപ്പെടുത്തി രം​ഗത്ത് എത്തുന്നത്. ശക്തമായ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു. അതേസമയം വീഡിയോ പത്ത് ലക്ഷത്തിലധികം പേർ കണ്ടിട്ടും എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

 

 

View this post on Instagram

 

A post shared by Shivamm Raghav (@shivammraghav)