Viral Video: താലികെട്ടിന് മുന്‍പ് സിന്ദൂരം മറന്നുവച്ചു; തടസ്സപ്പെട്ട് വിവാഹം! ഒടുവില്‍ രക്ഷയ്ക്കെത്തി…
Couple Forgets Sindoor During Wedding: സോഷ്യൽ മീഡിയയിലൂടെ സിന്ദൂരം മറന്ന കഥ വധൂവരന്‍മാരായ പൂജയും ഹൃഷിയുമാണ് പങ്കുവച്ചത്. വിവാഹശേഷം പങ്കുവച്ച വിഡിയോയിലാണ് രസകരമായ സംഭവം ഇരുവരും വിവരിക്കുന്നത്.
വിവാഹം ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങളാണെങ്കിലും അല്പം പരിഭ്രമമുണ്ടാകുന്ന ഒന്നാണ്. എല്ലാ കാര്യവും കൃതൃമായി ചെയ്യാനുള്ള തത്രപ്പാടാണ് വരനും വധുവും ബന്ധുക്കളുമുൾപ്പെടെയുള്ളവർക്ക്. ഇതിനിടെയിൽ ചില കാര്യങ്ങൾ മറന്നുപോകുന്നത് നിത്യസംഭവമാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവിടെ വിവാഹച്ചടങ്ങിന് ധരിക്കേണ്ട സിന്ദൂരമാണ് മറന്നുവച്ചത്.
താലികെട്ടുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് സിന്ദൂരമെടുക്കാൻ മറന്നുവെന്ന കാര്യം അറിഞ്ഞത്. വാങ്ങി വച്ചുവെങ്കിലും വിവാഹവേദിയിലേക്ക് സിന്ദൂരം കൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ മറന്നുപോയതാണ് സംഭവം. ഒടുവില്‍ രക്ഷകനായത് ബ്ലിങ്കിറ്റാണ്. സോഷ്യൽ മീഡിയയിലൂടെ സിന്ദൂരം മറന്ന കഥ വധൂവരന്‍മാരായ പൂജയും ഹൃഷിയുമാണ് പങ്കുവച്ചത്. വിവാഹശേഷം പങ്കുവച്ച വിഡിയോയിലാണ് രസകരമായ സംഭവം ഇരുവരും വിവരിക്കുന്നത്.
Also Read:തിരക്ക് കൂടിയാലും നിരക്ക് കൂടില്ല; ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതൽ സർവീസ്
ഇത് ഒരു പരസ്യം അല്ലെന്നും ശരിക്കും നടന്ന സംഭവമാണ് എന്നും പറഞ്ഞുകൊണ്ട് തന്നെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നെ കാണിക്കുന്നത് വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നതാണ്. ഇതിനു പിന്നാലൊണ് സിന്ദൂരമണിയുന്ന ചടങ്ങ്. എന്നാൽ ഇതോടെയാണ് സിന്ദൂരം മറന്നുവച്ച കാര്യം അറിയുന്നത്. പിന്നാലെ, വരനും വധുവും കാത്തിരിക്കുന്നതും ബന്ധുക്കൾ ബ്ലിങ്കിറ്റിൽ സിന്ദൂരം ഓർഡർ ചെയ്യുന്നതുമാണ് കാണുന്നത്. മിനിട്ടുകൾക്കുള്ളിൽ സിന്ദൂരവുമായി ബ്ലിങ്കിറ്റെത്തി. പിന്നാലെ, വരൻ വധുവിന് സിന്ദൂരം ചാർത്തുന്നതും ചടങ്ങുകൾ തുടരുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. സമാന സംഭവം പലർക്കും സംഭവിച്ചതായി പലരും കമന്റിലുടെ അറിയിക്കുന്നുണ്ട്. വേറെയും ആളുകൾ തങ്ങളുടെ ബന്ധുക്കളുടെ വിവാഹത്തിന് എങ്ങനെയാണ് ബ്ലിങ്കിറ്റ് ഡെലിവറി രക്ഷയായത് എന്ന് കുറിച്ചിട്ടുണ്ട്.
View this post on Instagram