AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: സ്വന്തം പുസ്തകത്തിൻറെ വ്യാജപ്പതിപ്പ് വിലപേശി വാങ്ങി എഴുത്തുകാരി, വൈറലായ ദൃശ്യങ്ങൾ ഇതാ

Viral Video Of author radhika agrawal bargains with delhi street vendor: ഒരു കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയിൽ, കച്ചവടക്കാരന്റെ നിഷ്കളങ്കമായ പ്രതികരണവും എഴുത്തുകാരിയുടെ പക്വമായ ഇടപെടലും നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു.

Viral Video: സ്വന്തം പുസ്തകത്തിൻറെ വ്യാജപ്പതിപ്പ് വിലപേശി വാങ്ങി എഴുത്തുകാരി, വൈറലായ ദൃശ്യങ്ങൾ ഇതാ
Viral video Image Credit source: instagram
Aswathy Balachandran
Aswathy Balachandran | Updated On: 21 Feb 2026 | 01:40 PM

ന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ കൊണാട്ട് പ്ലേസിൽ അപ്രതീക്ഷിതമായി നടന്ന ഒരു കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എഴുത്തുകാരിയായ രാധിക അഗർവാൾ, തന്റെ പുസ്തകമായ ‘റെഡ് ഫ്ലാഗ്‌സ് ആൻഡ് റിഷ്താസ്: എ ദേശി റോം കോം’ എന്ന കൃതിയുടെ വ്യാജപ്പതിപ്പ് ഒരു തെരുവ് കച്ചവടക്കാരൻ വിൽക്കുന്നത് കണ്ട് അതിനായി വിലപേശുന്ന രസകരമായ ദൃശ്യങ്ങളാണിത്.

റോഡരികിലെ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ തന്റെ പുസ്തകം കണ്ട രാധിക, വില ചോദിച്ചപ്പോൾ കച്ചവടക്കാരൻ ആവശ്യപ്പെട്ടത് 350 രൂപയാണ്. ഉടൻ തന്നെ ചിരിച്ചുകൊണ്ട് “എഴുത്തുകാരിക്കുള്ള ഡിസ്കൗണ്ട് കിട്ടുമോ?” എന്ന് രാധിക ചോദിച്ചു. താൻ തന്നെയാണ് ഈ പുസ്തകം എഴുതിയതെന്ന് വെളിപ്പെടുത്തിയതോടെ കച്ചവടക്കാരൻ ആദ്യം അമ്പരന്നെങ്കിലും, ഒടുവിൽ 100 രൂപയ്ക്ക് പുസ്തകം നൽകാൻ അദ്ദേഹം സമ്മതിച്ചു.

തമാശരൂപേണയാണ് വീഡിയോ പങ്കുവെച്ചതെങ്കിലും, പ്രസാധന രംഗത്തെ പൈറസി എന്ന ഗൗരവമേറിയ പ്രശ്നത്തിലേക്കാണ് രാധിക വിരൽ ചൂണ്ടുന്നത്. വ്യാജപ്പതിപ്പുകൾ വാങ്ങുന്നത് എഴുത്തുകാരുടെ റോയൽറ്റിയെയും കഠിനാധ്വാനത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് അവർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

ഒരു കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയിൽ, കച്ചവടക്കാരന്റെ നിഷ്കളങ്കമായ പ്രതികരണവും എഴുത്തുകാരിയുടെ പക്വമായ ഇടപെടലും നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു. പൈറസിക്കെതിരെ ബോധവൽക്കരണം നൽകുന്നതിനൊപ്പം വായനക്കാരെ ചിരിപ്പിക്കാനും ഈ വീഡിയോയ്ക്ക് സാധിച്ചു.

 

View this post on Instagram

 

A post shared by Radhika Agrawal (@radhika.yellow)

Follow Us