AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വിവാഹാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ മാളില്‍ വെച്ച് വിവാഹിതരായി കമിതാക്കള്‍; വീഡിയോ

Surprise Wedding Video: ഒരു യുവാവ് തന്റെ പ്രണയിനിയോട് മാളില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയാണ്. അവനോടൊപ്പം സുഹൃത്തുക്കളുമുണ്ട്. കാമുകിക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോയാണ് നിമിഷം നേരം കൊണ്ട് കാണികളെ ആകര്‍ഷിച്ചത്.

Viral Video: വിവാഹാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ മാളില്‍ വെച്ച് വിവാഹിതരായി കമിതാക്കള്‍; വീഡിയോ
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: Ghar Ke Kalesh X Page
shiji-mk
Shiji M K | Published: 22 Dec 2025 13:17 PM

സമൂഹമാധ്യമങ്ങളില്‍ ഓരോ നിമിഷവും ലക്ഷക്കണക്കിന് വീഡിയോകള്‍ പങ്കുവെക്കപ്പെടുന്നു. ചിലത് നിമിഷനേരം കൊണ്ട് വൈറലാകും, അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. കമിതാക്കളുമായി ബന്ധപ്പെട്ടുള്ള ഈ വീഡിയോ കാഴ്ചക്കാരില്‍ അമ്പരപ്പും ആകാംക്ഷയും നിറയ്ക്കുകയാണ്.

ഒരു യുവാവ് തന്റെ പ്രണയിനിയോട് മാളില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയാണ്. അവനോടൊപ്പം സുഹൃത്തുക്കളുമുണ്ട്. കാമുകിക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോയാണ് നിമിഷം നേരം കൊണ്ട് കാണികളെ ആകര്‍ഷിച്ചത്.

വൈറലായ വീഡിയോ

എന്നാല്‍ വിവാഹാഭ്യര്‍ത്ഥന അല്ല, ആളുകളെ അമ്പരപ്പിക്കുന്നത്, മറിച്ച് പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചതിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ്. വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി സ്വീകരിച്ചതിന് പിന്നാലെ യുവാവ് അവളുടെ നെറുകില്‍ സിന്ദൂരം ചാര്‍ത്തി. സിന്ദൂരം ചാര്‍ത്തുക മാത്രമല്ല, പിന്നീട് താലി ചാര്‍ത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ കാണാം.

Also Read: വീണാലും വിടില്ല ഞാന്‍! വിവാഹഫോട്ടോ എടുക്കാന്‍ പോയ ക്യാമറമാന് സംഭവിച്ചത് കണ്ടോ?

സമ്മിശ്ര പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്. മാള്‍ ഒരു വിവാഹവേദിയായി മാറി എന്ന് ഒരു ഉപഭോക്താവ് കുറിച്ചു. മാള്‍ ദമ്പതികളെ സൃഷ്ടിച്ചു, നേരത്തെ വിനോദ മേഖലയായിരുന്നു ഇപ്പോള്‍ വിവാഹവേദിയാണ്, വീട്ടില്‍ പോയി നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുക, മാളില്‍ വന്നയാളുകള്‍ ഇവരുടെ വിവാഹത്തിലെ അതിഥികളാണെന്ന് നീളുന്നു കമന്റുകള്‍.