AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

വീണാലും വിടില്ല ഞാന്‍! വിവാഹഫോട്ടോ എടുക്കാന്‍ പോയ ക്യാമറമാന് സംഭവിച്ചത് കണ്ടോ?

Cameraman Slips at Wedding: മനോഹരമായ നിമിഷം പകര്‍ത്തുന്നതിനിടെ ഒരു ഫോട്ടോഗ്രാഫര്‍ക്ക് സംഭവിച്ച അപകടമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. വധു സ്റ്റേജിലേക്ക് എത്തിയ സമയത്ത്, ഫോട്ടോ എടുക്കാനായി ഫോട്ടോഗ്രാഫര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വീണാലും വിടില്ല ഞാന്‍! വിവാഹഫോട്ടോ എടുക്കാന്‍ പോയ ക്യാമറമാന് സംഭവിച്ചത് കണ്ടോ?
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: shiivam33 Instagram Page
shiji-mk
Shiji M K | Published: 19 Dec 2025 10:11 AM

വിവാഹത്തിന് മികച്ച ഫോട്ടോകള്‍ എടുക്കുന്നതില്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന റിസ്‌ക് വളരെ വലുതാണ്. വിശ്രമവും ഭക്ഷണവുമില്ലാതെയാണ് പലരും തങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. തങ്ങളുടെ അശ്രദ്ധ മൂലം വധൂവരന്മാരുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ക്യാമറ കണ്ണുകളില്‍ നിന്ന് നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

എന്നാല്‍ മനോഹരമായ നിമിഷം പകര്‍ത്തുന്നതിനിടെ ഒരു ഫോട്ടോഗ്രാഫര്‍ക്ക് സംഭവിച്ച അപകടമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. വധു സ്റ്റേജിലേക്ക് എത്തിയ സമയത്ത്, ഫോട്ടോ എടുക്കാനായി ഫോട്ടോഗ്രാഫര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ വധു സ്‌റ്റേജിലേക്ക് വരുന്നത് കാണാം. വധുവും വരനും കണ്ടുമുട്ടുന്ന ചിത്രം പകര്‍ത്താനായി രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ അവിടെ വെച്ചിരുന്ന പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ ചാടികടക്കാന്‍ ശ്രമിച്ചു. ഒരാള്‍ക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ ചാടികടക്കാന്‍ സാധിച്ചെങ്കിലും, മറ്റേയാള്‍ക്ക് അതിനായില്ല. അദ്ദേഹം മിനുസമാര്‍ന്ന തറയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. എന്നാല്‍ നിലത്തുവീണെങ്കിലും ഞൊടിയിടയില്‍ ചാടിയെഴുന്നേറ്റ് അദ്ദേഹം ദൃശ്യങ്ങള്‍ പകര്‍ത്തി.

വൈറലായ വീഡിയോ

വിഷ്വല്‍ ആര്‍ട്ടിസ്ട്രിയുടെ സ്ഥാപകനായ ശിവം കപാഡിയ എന്ന ഫോട്ടോഗ്രാഫറാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്. അവളുടെ പ്രവേശനം സുഗമമായിരുന്നു, എന്റേത് അങ്ങനെയല്ല എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ.

Also Read: അല്ലാ ആരിത് മിട്ടുവോ! ഓട്ടോയില്‍ യാത്ര ചെയ്യുന്നയാളെ കണ്ട് ഞെട്ടി വിദേശി

വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോഗ്രാഫറുടെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. ഡിഎസ്എല്‍ആര്‍ ക്യാമറ പൊട്ടിപോകുമോ എന്ന് താന്‍ ആശങ്കപ്പെട്ടിരുന്നു, എന്നാല്‍ താങ്കളുടെ സമര്‍പ്പണത്തിന് അഭിനന്ദനങ്ങള്‍ എന്നാണ് ഒരാള്‍ വീഡിയോക്ക് താഴെ കുറിച്ചത്.