Viral Video: ബെംഗളൂരുവിലെ താമസം അത്ര എളുപ്പമല്ല! 22-കാരിയുടെ ചെലവ് കണ്ട് ഞെട്ടി നെറ്റിസെന്‍സ്

Bengaluru woman's Monthly expenses: ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരം ഇന്ന് ഉയർന്ന ജീവിതച്ചെലവിന്റെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 22 വയസ്സുള്ള യുവതി പങ്ക് വച്ച പ്രതിമാസ ചെലവുകളുടെ കണക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Viral Video: ബെംഗളൂരുവിലെ താമസം അത്ര എളുപ്പമല്ല! 22-കാരിയുടെ ചെലവ് കണ്ട് ഞെട്ടി നെറ്റിസെന്‍സ്

Viral Video

Published: 

20 Feb 2026 | 06:03 PM

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ന​ഗരങ്ങളിൽ ഒന്നാണ് ബെം​ഗളൂരു. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരം ഇന്ന് ഉയർന്ന ജീവിതച്ചെലവിന്റെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബെംഗളൂരുവിലെ ഫ്ലാറ്റിൽ തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന 22 വയസ്സുള്ള യുവതി പങ്ക് വച്ച പ്രതിമാസ ചെലവുകളുടെ കണക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സന്യ സിം​ഗ് എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ബെംഗളൂരുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾക്ക് ഒരു മാസം എത്ര രൂപ ചെലവാകുമെന്നാണ് വിവരിക്കുന്നത്. ഏകദേശം 31,000 രൂപയാണ് ഒരു മാസം ജീവിക്കാൻ മാത്രം തനിക്ക് വേണ്ടിവരുന്നത് എന്ന് ഈ വീഡിയോയിൽ പറയുന്നു.

3BHK അപ്പാർട്ട്മെന്റിൽ വാടക ഒരാൾക്ക് 14,000 രൂപയാണ്. അറ്റകുറ്റപ്പണികൾക്കും വെള്ളത്തിനുമുള്ള ബില്ല് ആകെ 5,100 രൂപ, അതായത് ഓരോന്നിനും 1,700 രൂപ. പലചരക്ക് സാധനങ്ങൾക്ക് പ്രതിമാസം 4,500 രൂപ, അതായത് ഒരാൾക്ക് 1,500 രൂപ. കൂടാതെ, വീട്ടുജോലികൾക്കായി 9,000 രൂപ അതായത് ഒരാൾക്ക് 3,000 രൂപ തുടങ്ങി വൈഫെയ്ക്കും യാത്രകൾക്കും വേണ്ടി വരുന്ന ചെലവുകളും യുവതി വിവരിക്കുന്നുണ്ട്.

ALSO READ: പിഞ്ചുകുഞ്ഞിന് സിഗരറ്റും ബിയറും നൽകി യുവാവ്; വീഡിയോ വൈറൽ

എല്ലാം കൂടി ചേർക്കുമ്പോൾ മാസം 31,500 രൂപയോളം വരുമെന്ന് യുവതി വ്യക്തമാക്കുന്നു. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്നും ഉണ്ടാകുന്നത്. പലരും ഇതിനെ അനുകൂലിക്കുമ്പോൾ ചിലർ വിയോജിപ്പും പ്രകടിപ്പിക്കുന്നുണ്ട്.

വിഡിയോ:

 

‘ഞാൻ യുഎസിലാണ് താമസിക്കുന്നത്, ഇന്ത്യയിലെ ഒരാൾക്ക് ഇത് ധാരാളം. സേവിംഗ്സ് അക്കൗണ്ടിലോ ഇടിഎഫുകളിലോ കൂടുതൽ പണം ലാഭിക്കണമെന്ന് ഞാൻ പറയും’ എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ‘ഒരു 22 വയസ്സുകാരിക്ക് ഇത്രയും ആഡംബരത്തിന്റെ ആവശ്യമുണ്ടോ, ഷെയറിംഗ് അടിസ്ഥാനത്തിൽ താമസിച്ചാൽ വാടക പകുതിയായി കുറയ്ക്കാമെന്നും’ ചിലർ കമന്റ് ചെയ്തു.

അതേസമയം, പലരും മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ ചെലവുകളുമായി പലരും ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും വാടക കുത്തനെ കൂടുകയാണെന്നും ഇടത്തരക്കാർക്ക് ഇവിടെ ജീവിക്കാൻ പ്രയാസമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

Follow Us
Related Stories
Jantar Mantat Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി