Viral Video: അടിയെന്ന് പറഞ്ഞ പൊരിഞ്ഞയടി; ഡല്‍ഹി മെട്രോയില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ത്തല്ലി

Delhi Metro Women Fight Viral Video: ഡല്‍ഹി മെട്രോയിലാണ് സംഭവം നടക്കുന്നത്. തിരക്കേറിയ മെട്രോ കോച്ചിനുള്ളില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സഹയാത്രികര്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ.

Viral Video: അടിയെന്ന് പറഞ്ഞ പൊരിഞ്ഞയടി; ഡല്‍ഹി മെട്രോയില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ത്തല്ലി

വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം

Published: 

24 Dec 2025 | 11:22 AM

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തെരുവിലും സ്‌കൂളിലും ഏറ്റുമുട്ടുന്ന വീഡിയോ നാം ധാരാളം കാണാറുണ്ട്. പഠിക്കുന്ന സമയത്ത് കുട്ടികള്‍ തമ്മിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ സ്വാഭാവികം. കൃത്യമായ ഇടപെടലിലൂടെ കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കാറുമുണ്ട്. എന്നാല്‍ രണ്ട് യുവതികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വലയുന്ന കുറച്ച് മനുഷ്യന്മാരാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഡല്‍ഹി മെട്രോയിലാണ് സംഭവം നടക്കുന്നത്. തിരക്കേറിയ മെട്രോ കോച്ചിനുള്ളില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സഹയാത്രികര്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ. പരസ്പരം മുടി പിടിച്ചുവലിച്ചാണ് ഇരുവരും അടിയുണ്ടാക്കുന്നത്.

ഡല്‍ഹി മെട്രോയ്ക്കുള്ളില്‍ രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ ഉന്തും തള്ളും എന്ന അടിക്കുറിപ്പോടെ കലേഷ് എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്. ട്രെയിനിലെ തിരക്കാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. എന്നാല്‍ എന്താണ് യഥാര്‍ഥ കാരണമെന്ന് വ്യക്തമല്ല.

വൈറലായ വീഡിയോ

വീഡിയോ അപ്ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ 38,000 ത്തിലധികം ആളുകളാണ് അത് കണ്ടത്. നിരവധിയാളുകള്‍ വീഡിയോക്ക് താഴെ പ്രതികരണം രേഖപ്പെടുത്തുന്നു. ഡല്‍ഹി മെട്രോ പൊതുഗതാഗത മാര്‍ഗമല്ല, മറിച്ച് റിയാലിറ്റി ഷോയാണെന്നാണ് ആളുകള്‍ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നത്.

Also Read: Viral Video: സഹോദരിയുടെ വിവാഹത്തിലേക്ക് യാചകര്‍ക്കും ക്ഷണം; ഭക്ഷണവും സമ്മാനങ്ങളും നല്‍കി ആദരിച്ച് യുവാവ്

അതേസമയം, ഡല്‍ഹി മെട്രോയിലെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. നേരത്തെ ട്രെയിനിനുള്ളില്‍ സീറ്റിനെച്ചൊല്ലി രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ രൂക്ഷമായ തര്‍ക്കത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇരുവരും തമ്മില്‍ അടിയുണ്ടാക്കുന്നതും വീഡിയോയില്‍ വ്യക്തം.

Related Stories
Biriyani: 10 വർഷമായി ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്യുന്ന ഭക്ഷണം ഇതാ
India-Bangladesh: ഉഭയകക്ഷി ബന്ധം വീണ്ടും ഉലയുന്നു! ബംഗ്ലാദേശ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ; ആവശ്യപ്പെട്ടത് ഇക്കാര്യം
Namma Metro: ബെംഗളൂരു വിമാനത്താവളത്തിലെത്താം മിനിറ്റുകള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനുമെത്തുന്നു
Liquid gold: സ്വർണം വെള്ളമാക്കി കടത്തുമോ? ലിക്വിഡ് ഗോൾഡ് ഇറക്കുമതി ഇന്ത്യയിൽ നടക്കുന്ന വഴികൾ ഇതാ….
Underwater Train Project: അറബിക്കടലിനടിയിലൂടെ വിമാനത്തേക്കാൾ വേ​ഗത്തിലോടുന്ന ട്രെയിൻ, ഫിക്ഷനല്ല വരാനിരിക്കുന്ന വമ്പൻ പദ്ധതി
Doctor: ‘നീ’ എന്ന് വിളിച്ചത് ഇഷ്ടമായില്ല; ചോദ്യം ചെയ്ത രോഗിയെ മർദ്ദിച്ച് ഡോക്ടർ: വൈറൽ വിഡിയോ കാണാം
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
അക്‌സര്‍ പുറത്തേക്ക്, ആരാകും പുതിയ നായകന്‍?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ