Vishu Special Train Service: വിഷുവിന് നാട്ടിലെത്താം, ചെന്നൈയിൽ നിന്ന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ
Vishu Chennai - Thiruvananthapuram Special Trains: രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് കേരളത്തിലേക്ക് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാനായി ചെന്നൈ എഗ്‌മൂർ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോ സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
വിഷു അവധിയിൽ മലയാളികൾക്ക് നാട്ടിലെത്താൻ ഇനി വിഷമിക്കേണ്ട. രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് കേരളത്തിലേക്ക് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാനായി ചെന്നൈ എഗ്‌മൂർ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോ സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് ഡിവിഷൻ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ സമയക്രമവും സ്റ്റോപ്പുകളുടെ വിവരങ്ങളും പുറത്തുവിട്ടു.
ചെന്നൈ – തിരുവനന്തപുരം നോർത്ത്
06115 ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഏപ്രിൽ 10ന് രാത്രി 11.55ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് സേലം, തിരുപ്പൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം വഴി പിറ്റേന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നോർത്തിൽ എത്തും.
തിരിച്ച്, ഏപ്രിൽ 15ന് വൈകിട്ട് 3.45ന് മടക്ക സർവീസും നടത്തും. ചെന്നൈയിൽ ഏപ്രിൽ 16ന് ഉച്ചയ്ക്ക് 11.45 എത്തിച്ചേരും. പത്ത് സ്ലീപ്പറും നാല് തേർഡ് എസിയും നാല് ജനറൽ കോച്ചുകളുമാണ് ഉള്ളത്.
ALSO READ: ഇനി ട്രെയിനുകൾക്ക് വേഗത കൂടും, സിഗ്നലിങ് സംവിധാനം ശക്തമാകുന്നു
കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ
ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കുള്ള, ചെന്നൈ സെൻട്രൽ – കൊല്ലം ജംഗ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ (06119) ഏപ്രിൽ 15ന് വെളുപ്പിന് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും. പാലക്കാട് വഴിയാണ് സർവീസ് നടത്തുന്നത്.
കൊല്ലം ജംഗ്ഷൻ – ചെന്നൈ സെൻട്രൽ എക്സ്പ്രസ് (06120) ഏപ്രിൽ 16ന് രാവിലെ 10.40ന് പുറപ്പെട്ട് പുലർച്ചെ 3.30ന് ചെന്നൈയിൽ എത്തുന്നതാണ്. 16 എസി കോച്ചുകളാണ് ഇതിലുള്ളത്.