Viral Video : ആദ്യമായി നാരങ്ങ രുചിച്ച കഴുത; എക്സ്പ്രേഷനിൽ അമ്പരന്നു
നാരങ്ങ നല്ലതാണെന്ന് കരുതി കഴുത അത് ചവയ്ക്കാൻ തുടങ്ങുന്നുണ്ട്. എന്നാൽ അതിനുശേഷമാണ് രസം. നാരങ്ങ വായിലിട്ടയുടൻ അടുത്ത നിമിഷം കഴുതയുടെ പ്രതികരണം മാറി.
ആദ്യമായി നാരങ്ങ രുചിക്കുന്ന കഴുതക്ക് എന്തായിരിക്കും എക്സ്പ്രഷൻ എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു വീഡിയോ ആണിപ്പൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ച. വീഡിയോയുടെ തുടക്കത്തിൽ ഒരാൾ ഇരുന്ന് നാരങ്ങയുടെ തൊലി കളയുന്നത് കാണാം. അയാൾ ഒരു കഷ്ണം നാരങ്ങ വായിൽ വയ്ക്കുകയും അതിൻ്റെ പുളിപ്പ് വീഡിയോയിൽ കാണിക്കുകയും ചെയ്യുന്നുണ്ട്.
അപ്പോഴേക്കും ഒരു കഴുത അവിടെയെത്തി. ആ മനുഷ്യൻ തന്റെ കൈയിലുള്ള നാരങ്ങ കഷ്ണം കഴുതയുടെ വായിലേക്ക് നൽകുന്നു. അതിലുപരി, നാരങ്ങ നല്ലതാണെന്ന് കരുതി കഴുത അത് ചവയ്ക്കാൻ തുടങ്ങുന്നുണ്ട്. എന്നാൽ അതിനുശേഷമാണ് രസം. നാരങ്ങ വായിലിട്ടയുടൻ അടുത്ത നിമിഷം കഴുതയുടെ പ്രതികരണം മാറി. നാരങ്ങയുടെ പുളിപ്പ് നാവിൽ എത്തിയ ഉടൻ തന്നെ അത് തുപ്പി കളഞ്ഞു.
വീഡിയോ കാണാം
View this post on Instagram
പുളിച്ച നാരങ്ങ കഴിച്ച കഴുതയുടെ മുഖവും വളരെ വ്യത്യസ്തമായിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വീഡിയോ കണ്ട് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇത് കണ്ട് പൊട്ടിച്ചിരിച്ചെന്നാണ് പല നെറ്റിസൺമാരും കമൻ്റ് ചെയ്തത്. @ccihancelik_ എന്ന അക്കൗണ്ടിലൂടെ ഫെബ്രുവരി 13-ന് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ ഇപ്പോഴും ട്രെൻഡിംഗ് ആണ്. ഇതിനകം 23 ലക്ഷത്തിലധികം ലൈക്കുകൾ വീഡിയോ നേടിക്കഴിഞ്ഞു. രസകരമായ കമൻ്റുകളാണ് കമൻ്റ് ബോക്സിൽ