AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Watch Video: കാർ റിവേഴ്സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

Recording A Reel viral video : 300 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കാർ മലയിടുക്കിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മലയിടുക്കിൽ വീണു തകർന്ന കാറിൻ്റെ അവശിഷ്ടങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

Watch Video: കാർ റിവേഴ്സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം
viral video car accident at maharashtra
Aswathy Balachandran
Aswathy Balachandran | Updated On: 18 Jun 2024 | 02:01 PM

മുംബൈ : മഹാരാഷ്ട്രയിൽ മലഞ്ചെരുവിലെ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാർ റിവേഴ്സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു മരിച്ചു. പെൺകുട്ടി ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ സുഹൃത്ത് പകർത്തുന്നുണ്ടായിരുന്നു.

ഈ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് അപകടവിവരം പുറത്തറിഞ്ഞത്. 23 കാരിയായ ശ്വേത ദീപക് സുർവാസെയാണ് അപകടത്തിൽ മരണപ്പെട്ടത്. സുഹൃത്ത് സൂരജ് സഞ്ജൗ മുലെ (25) ആണ് വീഡിയോ പകർത്തിയത്. ഡ്രൈവിംഗ് പഠിക്കുന്നതിൻ്റെ ഭാ​ഗമായാണ് കാർ റിവേഴ്സ് എടുക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഔറംഗബാദിൽ നിന്ന് സുലിഭഞ്ജൻ ഹിൽസിലേക്ക് പോയതായിരുന്നു രണ്ട് സുഹൃത്തുക്കളും.

ALSO READ : ബസ് തള്ളുന്നതിനേക്കാൾ എളുപ്പം, എല്ലാവരും ചേർന്ന് ആ ട്രെയിൻ തള്ളി മാററി

ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം നടന്നത്. പാറക്കെട്ടിൽ നിന്ന് കാർ 50 മീറ്റർ അകലെയായാണ് ഇട്ടിരുന്നത്. കാർ പിന്നിലേക്ക എടുത്തപ്പോൾ പെട്ടന്ന് കാറിൻ്റെ വേഗത കൂടുകയും താഴേക്ക് പതിക്കുകയുമായിരുന്നു.

സുഹൃത്ത് വേഗത കുറയ്ക്കാൻ മുന്നറിയിപ്പ് നൽകുകന്നത് വീഡിയോയിൽ വ്യക്തമാണ്. സുഹൃത്ത് തടയാനായി ഓടിയത്തിയെങ്കിലും കാർ താഴേക്ക് പതിക്കുകയായിരുന്നു. 300 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കാർ മലയിടുക്കിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മലയിടുക്കിൽ വീണു തകർന്ന കാറിൻ്റെ അവശിഷ്ടങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

സുലിഭഞ്ജനിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു ഇരു സുഹൃത്തുക്കൾ. മഴക്കാലത്ത്, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ സുലിഭൻഹാൻ കുന്നുകളിൽ എത്തുന്നത് പതിവാണ്.