AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വിവാഹ ഫോട്ടോഗ്രാഫർ പൂളിൽ വീണു; വൈറലായി വധുവരന്മാരുടെ പ്രതികരണം

Wedding photographer falls into pool: ഒരു പഞ്ചാബി കല്യാണത്തിനിടെയാണ് സംഭവം. വധുവും വരനും നടന്ന് വരുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഫോട്ടോഗ്രാഫർ കാൽ വഴുതി വെള്ളത്തിൽ വീണത്.

Viral Video: വിവാഹ ഫോട്ടോഗ്രാഫർ പൂളിൽ വീണു; വൈറലായി വധുവരന്മാരുടെ പ്രതികരണം
nithya
Nithya Vinu | Updated On: 28 May 2025 15:45 PM

വിവാഹ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഒപ്പം, എന്തെങ്കിലും അബദ്ധം കൂടെ സംഭവിച്ചാലോ, വീഡിയോ വേഗം ശ്രദ്ധിക്കപ്പെടും. അത്തരത്തിലുള്ള ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വധുവോ വരനോ അല്ല, ഫോട്ടോ​ഗ്രാഫറാണ് ഈ വിവാ​ഹ വീഡിയോയിലെ താരം.

വധുവിന്റെയും വരന്റെയും ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഫോട്ടോ​ഗ്രാഫർ സ്വിമ്മിങ് പൂളിൽ വീഴുകയായിരുന്നു. ഒരു പഞ്ചാബി കല്യാണത്തിനിടെയാണ് സംഭവം. വധുവും വരനും നടന്ന് വരുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഫോട്ടോഗ്രാഫർ കാൽ വഴുതി വെള്ളത്തിൽ വീണത്. ഉടനെ തന്നെ മറ്റൊരു ഫോട്ടോ​ഗ്രാഫർ അയാളെ പൂളിൽ നിന്ന് കയറ്റുന്നുമുണ്ട്. അപെരിന സ്റ്റുഡിയോസ് എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.

വീഡിയോ വളരെ വേഗം വൈറലായി. വധുവരന്മാരുടെ പ്രതികരണമാണ് ദൃശ്യങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വളരെ സന്തോഷത്തോടെ നടന്ന് വന്ന വരനും വധുവും ക്യാമറ മാൻ വീഴുന്നത് കണ്ട് ഞെട്ടുകയായിരുന്നു. ചിലർ മുഖം ചുളിക്കുന്നതും മറ്റ് ചിലർ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. ചിലർ വിവാഹ വേദികളിലെ സുരക്ഷയെ ചൂണ്ടിക്കാട്ടിയപ്പോൾ മറ്റ് ചിലർ വധുവരന്മാരുടെ പ്രതികരണത്തെ കുറിച്ചാണ് പറയുന്നത്. ചിലർ ഫോട്ടോ​ഗ്രാഫറെയും ക്യാമറയേയും കുറിച്ച് ആശങ്കപ്പെടുന്നുണ്ട്.അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.