5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Aparajita Bill: ബലാത്സം​ഗത്തിന് തൂക്കുകയർ; പുതു ചരിത്രം കുറിച്ച് ‘അപരാജിത ബില്‍’ പാസാക്കി ബം​ഗാൾ നിയമസഭ

Aparajita Woman and Child Bill 2024: ലൈംഗികപീഡനങ്ങളിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ബില്ല‍ിൽ ശുപാർശ ചെയ്യുന്നുണ്ട്.

Aparajita Bill: ബലാത്സം​ഗത്തിന് തൂക്കുകയർ; പുതു ചരിത്രം കുറിച്ച് ‘അപരാജിത ബില്‍’ പാസാക്കി ബം​ഗാൾ നിയമസഭ
Mamatha banerjee – image PTI
Follow Us
aswathy-balachandran
Aswathy Balachandran | Published: 03 Sep 2024 17:11 PM

കൊൽക്കത്ത: ചരിത്രപരമായ വിധി പാസാക്കി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് പശ്ചിമബം​ഗാൾ സർക്കാർ. ബലാത്സംഗക്കേസുകളിൽ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന ‘അപരാജിത ബിൽ’ ബംഗാൾ നിയമസഭ പാസ്സാക്കിയിരിക്കുകയാണ്. സഭ ഏകകണ്ഠമായാണ് ബിൽ പാസ്സാക്കിയത് എന്നതാണ് ശ്രദ്ധേയം.

ഈ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളർന്ന അവസ്ഥയിലാകുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ ഉറപ്പാകും.

ലൈംഗികപീഡനങ്ങളിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ബില്ല‍ിൽ ശുപാർശ ചെയ്യുന്നുണ്ട്. നിയമസഭ പാസ്സാക്കിയ ബിൽ അംഗീകാരത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകുമെന്നാണ് വിവരം. മമത സർക്കാരിന്റെ തീരുമാനം ഇങ്ങനെയാണെന്നാണ് വിവരം.

ALSO READ – സ്കോളർഷിപ്പോടെ ആർക്കിടെക്ചർ പഠനം? മലയാളി എൻജിനീയേര്‍സ്‌ അസോസിയേഷൻ അപേക്ഷ ക്ഷണിക്കുന്ന

ഇതോടെ ബലാത്സംഗം കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ബംഗാൾ.

കൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബിൽ അവതരിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബിൽ കൊണ്ടു വരാൻ സർക്കാർ തീരുമാനിച്ചത് എന്ന് അധികൃതർ വ്യക്തമാക്കി.

ബിൽ ചരിത്രപരമാണെന്നും, മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും, അപരാജിത ബിൽ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. അന്വേഷണം അതിവേഗം പൂർത്തീകരിക്കുന്നതിനായി സ്‌പെഷ്യൽ അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട യുവ ഡോക്ടർക്കുള്ള ആദരം കൂടിയാണ് ഈ ബില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ബലാത്സംഗത്തെ “മനുഷ്യരാശിക്കെതിരായ ശാപം” എന്നും അത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാമൂഹിക പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.

“ഈ ബില്ലിലൂടെ, കേന്ദ്ര നിയമനിർമ്മാണത്തിലെ പഴുതുകൾ അടയ്ക്കാൻ ഞങ്ങൾ ശ്രമിച്ചെന്നും മമത കൂട്ടിച്ചേർത്തു. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പരിഷ്കരിച്ച് അവതരിപ്പിക്കുന്നതിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ പറയുന്നു.

Latest News