Liquid gold: സ്വർണം വെള്ളമാക്കി കടത്തുമോ? ലിക്വിഡ് ഗോൾഡ് ഇറക്കുമതി ഇന്ത്യയിൽ നടക്കുന്ന വഴികൾ ഇതാ….

What exactly is Liquid Gold: ഇന്ത്യയിൽ സ്വർണ്ണത്തിന് 3% GST-യും പണിക്കൂലിയിൽ 5% അധിക നികുതിയും നൽകണം. എന്നാൽ ദുബായിൽ സ്വർണ്ണത്തിന് നികുതിയില്ല. ദുബായ് സ്വർണ്ണത്തിന്റെ ഉയർന്ന പരിശുദ്ധി കാരണം ഇന്ത്യയിൽ അത് വിൽക്കുമ്പോൾ 20% വരെ ലാഭം ലഭിക്കുന്നു.

Liquid gold: സ്വർണം വെള്ളമാക്കി കടത്തുമോ? ലിക്വിഡ് ഗോൾഡ് ഇറക്കുമതി ഇന്ത്യയിൽ നടക്കുന്ന വഴികൾ ഇതാ....

Liquid gold

Published: 

23 Dec 2025 16:16 PM

ന്യൂഡൽഹി: സ്വർണ്ണവില പവന് ഒരു ലക്ഷം രൂപ കടന്നിട്ടും ഇന്ത്യയിൽ ഇതിന്റെ ഡിമാൻഡ് കുറയുന്നില്ല. എന്നാൽ ഈ ആവശ്യകതയെ ചൂഷണം ചെയ്ത് കസ്റ്റംസ് കണ്ണുവെട്ടിച്ച് സ്വർണ്ണം കടത്താൻ കള്ളക്കടത്തുകാർ കണ്ടെത്തിയ പുതിയ മാർഗ്ഗമാണ് ‘ലിക്വിഡ് ഗോൾഡ്’ അല്ലെങ്കിൽ ദ്രാവക സ്വർണ്ണം.

എന്താണ് ലിക്വിഡ് ഗോൾഡ്?

 

ലിക്വിഡ് ഗോൾഡ് എന്നത് സ്വർണ്ണത്തിന്റെ ഒരു പുതിയ രൂപമല്ല, മറിച്ച് പിടിക്കപ്പെടാതിരിക്കാൻ സ്വർണ്ണത്തെ മറ്റ് രാസവസ്തുക്കളുമായി കലർത്തി ദ്രാവക രൂപത്തിലോ പേസ്റ്റ് രൂപത്തിലോ മാറ്റുന്ന രീതിയാണ്. വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇത്തരം സംയുക്തങ്ങൾ കസ്റ്റംസ് പരിശോധനയിൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ദ്രാവക സ്വർണ്ണത്തിൽ നിന്ന് ഏകദേശം 15% മാത്രമാണ് ശുദ്ധമായ സ്വർണ്ണം വീണ്ടെടുക്കാൻ കഴിയുന്നത്.

2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇത്തരത്തിൽ ഇറക്കുമതി ചെയ്ത 1.11 ലക്ഷം കിലോ ദ്രാവക മിശ്രിതത്തിൽ നിന്ന് ഏകദേശം 16,778 കിലോ ശുദ്ധസ്വർണ്ണം വേർതിരിച്ചെടുത്തു. ഇതിലൂടെ സർക്കാരിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ ഏകദേശം 906 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. സ്വർണ്ണക്കടത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് ഇന്നും ദുബായ് തന്നെയാണ്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഒന്ന് ഇന്ത്യയെ അപേക്ഷിച്ച് ദുബായിൽ ഒരു തോല (11.66 ഗ്രാം) സ്വർണ്ണത്തിന് ഏകദേശം 3,000 രൂപയുടെ കുറവുണ്ട്.

Also read- അറബിക്കടലിനടിയിലൂടെ വിമാനത്തേക്കാൾ വേ​ഗത്തിലോടുന്ന ട്രെയിൻ, ഫിക്ഷനല്ല വരാനിരിക്കുന്ന വമ്പൻ പദ്ധതി

ഇന്ത്യയിൽ സ്വർണ്ണത്തിന് 3% GST-യും പണിക്കൂലിയിൽ 5% അധിക നികുതിയും നൽകണം. എന്നാൽ ദുബായിൽ സ്വർണ്ണത്തിന് നികുതിയില്ല. ദുബായ് സ്വർണ്ണത്തിന്റെ ഉയർന്ന പരിശുദ്ധി കാരണം ഇന്ത്യയിൽ അത് വിൽക്കുമ്പോൾ 20% വരെ ലാഭം ലഭിക്കുന്നു.

ദുബായ് കഴിഞ്ഞാൽ മ്യാൻമറാണ് സ്വർണ്ണക്കടത്തിന്റെ രണ്ടാമത്തെ വലിയ കേന്ദ്രം. ഡി.ആർ.ഐ (DRI) പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെ 37 ശതമാനവും മ്യാൻമർ അതിർത്തി വഴിയാണ് എത്തുന്നത്.

സ്വർണ്ണ ഉപഭോഗവും കള്ളക്കടത്തും

 

  • ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. 2024-ൽ ഇത് 800 ടൺ ആയി ഉയർന്നു.
  • കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ കള്ളക്കടത്ത് റിപ്പോർട്ട് ചെയ്തത്. 2021-22 കാലയളവിൽ 160 കേസുകളിലായി 405 കോടി രൂപയുടെ സ്വർണ്ണം പിടികൂടി.
  • സാധാരണ സ്വർണ്ണ ഇറക്കുമതി 51.2% കുറഞ്ഞപ്പോൾ ലിക്വിഡ് ഗോൾഡ് ഇറക്കുമതി വർദ്ധിക്കുന്നത് നികുതി വെട്ടിക്കാനാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Related Stories
Underwater Train Project: അറബിക്കടലിനടിയിലൂടെ വിമാനത്തേക്കാൾ വേ​ഗത്തിലോടുന്ന ട്രെയിൻ, ഫിക്ഷനല്ല വരാനിരിക്കുന്ന വമ്പൻ പദ്ധതി
Doctor: ‘നീ’ എന്ന് വിളിച്ചത് ഇഷ്ടമായില്ല; ചോദ്യം ചെയ്ത രോഗിയെ മർദ്ദിച്ച് ഡോക്ടർ: വൈറൽ വിഡിയോ കാണാം
Viral Video: സഹോദരിയുടെ വിവാഹത്തിലേക്ക് യാചകര്‍ക്കും ക്ഷണം; ഭക്ഷണവും സമ്മാനങ്ങളും നല്‍കി ആദരിച്ച് യുവാവ്
Viral Video: ആതിഥ്യമര്യാദ എന്ന് പറഞ്ഞാല്‍ ഇതാണ്; വിദേശിയെ ഞെട്ടിച്ച് ഓട്ടോ ഡ്രൈവര്‍
Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് കോളടിച്ചു; ട്രെയിനുകള്‍ക്ക് പുതിയ സമയം
Chhattisgarh Student Death: ‘മമ്മീ, പപ്പാ, സോറി…നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ എനിക്ക് കഴിയില്ല’; എൻജിനീയറിങ് വിദ്യാർഥിനി മരിച്ചനിലയിൽ
വൈനിൽ മാത്രമല്ല ​ഗ്ലാസിലുമുണ്ട് കാര്യം
മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ?
അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
അത് സ്കൂൾ കുട്ടികളാണോ? സ്തംഭിച്ച് പോയി
കോഴി പണി പറ്റിച്ചു ചത്തില്ലന്നേയുള്ളു
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ