Waqf Board : എന്താണ് വഖഫ് ബോർഡ്? വഖഫ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

What Is Waqf Board ?: വഖഫ് ബില്ലിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ബില്ല് രാജ്യവ്യാപകമായി ചർച്ചയായിരിക്കുകയാണ്. വഖഫ് ബോർഡുകളുടെ പ്രവർത്തനം സുതാര്യമാക്കാനാണ് മാറ്റങ്ങൾ നിർദ്ദേശിച്ചതെന്ന് കേന്ദ്രം പറയുമ്പോൾ ബോർഡിൻ്റെ അധികാരപരിധിയിൽ കൈകടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളടക്കം വിമർശിക്കുന്നു.

Waqf Board : എന്താണ് വഖഫ് ബോർഡ്? വഖഫ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

What Is Waqf Board (Image Courtesy - Social Media)

Updated On: 

08 Aug 2024 | 12:57 PM

വഖഫ് ബില്ലിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന പുതിയ ബില്ലാണ് നിലവിൽ രാജ്യത്തെ ചർച്ച. നിലവിലെ വഖഫ് ബില്ലിൽ (Waqf Bill) വിവിധ മാറ്റങ്ങളാണ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നത്. ബിൽ നിയമമായി വരുമോ ഇല്ലയോ എന്ന് ഇപ്പോൾ അറിയാൻ കഴിയില്ലെങ്കിലും രാജ്യവ്യാപകമായ ചർച്ചയ്ക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

എന്താണ് വഖഫ് ബോർഡ്?

അല്ലാഹുവിൻ്റെ പേരിൽ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾക്കായി സമർപ്പിക്കപ്പെട്ട സ്വത്താണ് വഖഫ്. ഈ വഖഫ് സ്വത്തുക്കളുടെ മേല്‍നോട്ടം, ക്രയവിക്രയം എന്നിവയ്ക്ക് വേണ്ടി സർക്കാരിന് കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. 1995 ലെ വഖഫ് നിയമ പ്രകാരമാണ് സംസ്ഥാനങ്ങളിൽ വഖഫ് ബോർഡ് നിലവിൽ വന്നത്. മുസ്ലിം പണ്ഡിതരും നിയമസഭാംഗങ്ങളുമൊക്കെയാണ് ബോർഡ് അംഗങ്ങളിൽ ഉൾപ്പെടുന്നത്

1954ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണ് വഖഫ് നിയമം പാസാക്കിയത്. ഇന്ത്യാ വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് കുടിയേറിയ മുസ്ലിങ്ങലുടെ ഭൂമി വഖഫ് ബോർഡുകൾക്കാണ് നൽകിയത്. 1964ൽ കേന്ദ്ര വഖഫ് കൗൺസിലും 1995ൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വഖഫ് ബോർഡുകളും രൂപീകരിച്ചു. 54ലെ നിയമം ഭേദഗതി ചെയ്താണ് 1995ൽ നിയമം പാസാക്കിയത്. 2013ൽ വഖഫ് സ്വത്തിനെപ്പറ്റി തീരുമാനിക്കാൻ ബോർഡിന് അധികാരം നൽകുന്ന ഭേഗദതി 40 നിയമത്തിൽ കൂട്ടിച്ചേർത്തു.

Read Also: Waqf Act : ഇതര മതസ്ഥരും മുസ്ലിം സ്ത്രീകളുമടങ്ങുന്ന ബോർഡ്; വഖഫ് നിയമം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രം

ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന പുതിയ മാറ്റങ്ങൾ

1995ലെ വഖഫ് നിയമത്തെ ‘ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം – 1995’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് വഖഫ് ഭേദഗതി ബില്ലിലെ പ്രധാനപ്പെട്ട നിർദ്ദേശം. വഖഫ് സ്വത്തിനെപ്പറ്റി തീരുമാനിക്കാൻ ബോർഡിന് അധികാരമുള്ള സെക്ഷൻ 40 ഒഴിവാക്കണം. സമിതികളിൽ മുസ്ലിം സ്ത്രീകളുടെയും ഇതര മതസ്ഥരുടെയും പ്രാതിനിധ്യം, ബൊഹാറകള്‍ക്കും അഘഖാനികള്‍ക്കുമായി പ്രത്യേക ഔഖാഫ് ബോര്‍ഡ്, ഷിയാ, സുന്നി, ബൊഹറ, അഘഖാനി തുടങ്ങി മുസ്ലിം വിഭാഗത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം തുടങ്ങിയവയും ബില്ലിലുണ്ട്.

‘വഖഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആ സ്വത്തിന്റെ ഉടമസ്ഥാവകാശമുള്ള, കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം ആചരിക്കുന്ന വ്യക്തിയുമായിരിക്കണമെന്നതാണ് ബില്ലിലെ നിർവചനം. വഖഫുകളുടെ രജിസ്ട്രേഷൻ രീതി കാര്യക്ഷമമാക്കണം. ഏതെങ്കിലും വസ്തുവിനെ വഖഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിച്ച് റവന്യൂ നിയമങ്ങള്‍ അനുസരിച്ച് മാറ്റം വരുത്തണം. വഖഫ് ബോർഡിൻ്റെ ഉടമസ്ഥയിലുണ്ടായിരുന്ന സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം ഇനി ബോർഡിനുണ്ടാവില്ല. ഇത്തരം സ്വത്തുക്കളുടെ തർക്കത്തിൽ ജില്ലാ കളക്ടർക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ട്. സ്വത്ത് വഖഫ് ബോർഡിൻ്റെയാണോ സർക്കാരിൻ്റെയാണോ എന്ന് എന്ന് വ്യക്തമാക്കി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കണം തുടങ്ങിയവയാണ് മാറ്റങ്ങൾ.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്