AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rice ATM: ഇനി മുതൽ കാർഡ് ഇട്ടാല്‍ അരി കിട്ടും; ഇന്ത്യയിലെ ആദ്യത്തെ റൈസ് എടിഎം ഒഡീഷയിൽ

Rice ATM Odisha: ഇന്ത്യയിലെ ആദ്യത്തെ അരി എടിഎം 'അന്നപൂർത്തി' ഒഡിഷയിലെ ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്തു. ഇനി റേഷൻ വാങ്ങാൻ നീണ്ട ക്യൂയിൽ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട.

Rice ATM: ഇനി മുതൽ കാർഡ് ഇട്ടാല്‍ അരി കിട്ടും; ഇന്ത്യയിലെ ആദ്യത്തെ റൈസ് എടിഎം ഒഡീഷയിൽ
(Image Courtesy: Shutterstock, Freepik)
Nandha Das
Nandha Das | Updated On: 09 Aug 2024 | 10:12 AM

ഇന്ത്യയിലെ ആദ്യത്തെ അരി എടിഎം ഒഡിഷയിൽ. ഒഡിഷ ഭുവനേശ്വറിലെ മഞ്ചേശ്വറിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം ആരംഭിച്ചത്. ‘അന്നപൂർത്തി’ എന്നാണ് എടിഎമ്മിന് പേരിട്ടിരിക്കുന്നത്. ഒഡിഷയിലെ ഭക്ഷ്യ വിതരണ ഉപഭോക്തൃ ക്ഷേമ മന്ത്രി കൃഷ്ണ ചന്ദ്ര പത്ര  ഉദ്ഘാടനം ചെയ്തു.

പൊതുവിതരണ സംവിധാനത്തിൽ (പിഡിഎസ്) അരി വിതരണം ചെയ്യുന്നതിനാണ് ഓട്ടോമേറ്റഡ് ഡിസ്പെൻസിങ് മെഷീൻ സ്ഥാപിച്ചത്. ഗുണഭോക്താക്കൾ അവർക്ക് അനുവദിച്ച ധാന്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ആധാർ അല്ലെങ്കിൽ റേഷൻ കാർഡ് നമ്പർ എടിഎമ്മിൽ അടിച്ചു കൊടുത്ത്, ബയോമെട്രിക് പരിശോധനയും പൂർത്തിയാക്കണം. ഇതിനു ശേഷം യന്ത്രം അരി വിതരണം ചെയ്യും. ഉപഭോക്താക്കൾക്ക് പരമാവധി 25 കിലോ അരി വരെയാണ് എടിഎമ്മിൽ നിന്നും ലഭിക്കുക.

ഇതിനു പിന്നാലെ ഇനി സംസ്ഥാനത്തെ 30 ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കാൻ ചർച്ച നടക്കുന്നുണ്ട്. പരമ്പരാഗത വിതരണ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ നീണ്ട ക്യൂയിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാനാണ് ഈ പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. ഇതിലൂടെ സബ്‌സിഡി അരിയുടെ മോഷണവും ബ്ളാക്ക് മാർക്കറ്റിംഗുമെല്ലാം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇത് വിജയിച്ചാൽ, ഈ മോഡലിൽ ഒരു രാജ്യം ഒരു റേഷൻകാർഡ് സ്കീമിന് കീഴിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചനയുണ്ട് .