AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amit Kataria: ഇന്ത്യയിലെ ഏറ്റവും ധനികനായ ഐഎഎസ് ഓഫീസർ, ശമ്പളം ഒരു രൂപ!

Who is Amit Kataria: സാമ്പത്തിക നേട്ടത്തേക്കാൾ പൊതുസേവനത്തോടുള്ള ആഴമായ പ്രതിബദ്ധതയാണ് അദ്ദേഹത്തെ സിവിൽ സർവീസ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

Amit Kataria: ഇന്ത്യയിലെ ഏറ്റവും ധനികനായ ഐഎഎസ് ഓഫീസർ, ശമ്പളം ഒരു രൂപ!
Amit KatariaImage Credit source: social media
nithya
Nithya Vinu | Published: 30 Sep 2025 12:26 PM

പലപ്പോഴും വാർത്തകളിൽ ഇടം നേടുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് അമിത് കതാരിയ. ഇന്ത്യയിലെ ഏറ്റവും ധനികനായ ഐഎഎസ് ഓഫീസറാണ് അദ്ദേഹം. 8.90 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അമിത് കതാരിയയുടെ ശമ്പളം വെറും ഒരു രൂപ ആണെന്ന് നിങ്ങൾക്ക് അറിയാമോ?

ആരാണ് അമിത് കതാരിയ

ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ അമിത് കതാരിയ, ഒരു സിവിൽ സർവീസ് എന്നതിലുപരി മറ്റ് ഉത്തരവാദിത്തങ്ങളുടെയും പേരിൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ ഐ.എ.എസ്. ഉദ്യോഗസ്ഥരിൽ ഒരാളാണ് അമിത് കതാരിയ.

2004 ലെ ഛത്തീസ്ഗഡ് കേഡറിലെ ഇന്ത്യയിലെ ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമിത് കതാരിയ. ഡൽഹി എൻസിആറിൽ നിന്നുള്ള കതാരിയ 2003 ലെ യുപിഎസ്സി പരീക്ഷയിൽ 18-ാം റാങ്ക് നേടി. നിലവിൽ ഗ്രാമവികസന വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് അദ്ദേഹം. ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) നിന്നാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

സൺഗ്ലാസ് വിവാദം

ബസ്തറിൽ ജില്ലാ കളക്ടറായി നിയമിതനായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൺഗ്ലാസ് ധരിച്ച് സന്ദർശിച്ചതിന്റെ പേരിൽ അമിത് കതാരിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പ്രധാനമന്ത്രി മോദിയെ കാണുമ്പോൾ ശരിയായ വസ്ത്രം ധരിക്കാത്തതിനും സൺഗ്ലാസ് ധരിച്ചതിനും ഛത്തീസ്ഗഢ് ഭരണകൂടം പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

അമിത് കതാരിയയുടെ ശമ്പളം

അമിത് കതാരിയയുടെ ആസ്തിയുടെ ഉറവിടം അദ്ദേഹത്തിന്റെ ശമ്പളം മാത്രമല്ലെന്ന് വ്യക്തമാണ്. കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്.  ഐഎഎസിൽ ചേർന്നപ്പോൾ വെറും ഒരു രൂപ മാത്രമായിരുന്നു അദ്ദേഹം ശമ്പളമായി വാങ്ങിച്ചത്. സാമ്പത്തിക നേട്ടത്തേക്കാൾ പൊതുസേവനത്തോടുള്ള ആഴമായ പ്രതിബദ്ധതയാണ് അദ്ദേഹത്തെ സിവിൽ സർവീസ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.