Sister Kills HIV-Positive Brother: ‘കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ’! എച്ച്.ഐ.വി ബാധിതനായ സഹോദരനെ കൊലപ്പെടുത്തി സഹോദരി
കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ പുതപ്പ് കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് നിഷ നാഗരാജപ്പയോട് പറഞ്ഞു. പിന്നാലെ മകൾക്കും ഭർത്താവിനുമെതിരെ ഹൊളാൽകർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ബംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ കൊലപ്പെടുത്തി സഹോദരി. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഡുമ്മി ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. 23 വയസ്സ് പ്രായമുള്ള മല്ലികാർജ്ജുനെയാണ് സ്വന്തം സഹോദരിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ സഹോദരി നിഷ, നിഷയുടെ ഭർത്താവ് മഞ്ജുനാഥ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലികാർജുന്റെ രക്ത പരിശോധനയിൽ എഐവി കണ്ടെത്തിയിരുന്നു. ഇത് പുറത്തറിഞ്ഞാൽ കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് കരുതിയാണ് നിഷയും ഭർത്താവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.
മാതാപിതാക്കൾക്കൊപ്പം ഡുമ്മി ഗ്രാമത്തിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു മല്ലികാർജുൻ താമസിച്ചിരുന്നത്. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇടയ്ക്കിടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച സുഹൃത്തിന്റെ കാറുമായി വീട്ടിലേക്ക് വന്ന മല്ലികാർജുൻ, നിർത്തിയിട്ട ഒരു ട്രക്കിന്റെ പിൻവശത്ത് ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. സംഭവത്തിൽ ഇയാൾക്കും സുഹൃത്തുകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ ചിത്രദുർഗയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവിടെ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി ദവനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മല്ലികാർജുനെ മാറ്റി. അവിടെ നിന്നും ശസ്ത്രകിയക്ക് മുന്നോടിയായി നടത്തിയ രക്ത പരിശോധനയിലാണ് ഇയാൾക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചത്. തുടർന്ന് നടന്ന ശസ്ത്രക്രിയയിൽ കാലിൽ നിന്നും അമിത രക്തസ്രാവം ഉണ്ടായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
Also Read:അമ്മയുടെ കരങ്ങളിൽ അവൻ സുരക്ഷിതം; വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട കൈക്കുഞ്ഞ് ആശുപത്രി വിട്ടു
തുടർന്ന് സഹോദരിയുടെ നിർദ്ദേശപ്രകാരം ബെംഗൂരുവിലേക്ക് കൊണ്ടുപോകാമെന്ന് അച്ഛൻ നാഗരാജപ്പയും ഭർത്താവും ഡോക്ടർമാരെ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് നിഷ സഹോദരൻ യാത്രമധ്യേ മരിച്ചെന്ന് പറഞ്ഞു മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങി.മരണത്തിൽ സംശയം തോന്നിയ പിതാവ് മകളെയും ഭർത്താവിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്രൂരകൃത്യം പുറം ലോകം അറിയുന്നത്. . കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ പുതപ്പ് കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് നിഷ നാഗരാജപ്പയോട് പറഞ്ഞു. പിന്നാലെ മകൾക്കും ഭർത്താവിനുമെതിരെ ഹൊളാൽകർ പോലീസിൽ പരാതി നൽകുകയായിരുന്നു.