Pune Six Year Old Death: പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് ബക്കറ്റിൽ മുക്കിക്കൊന്നു; മരണം ഉറപ്പാക്കാൻ തറയിലടിച്ചു

Pune Woman Killed Six Year Old Son: സംഭവത്തിൽ യുവതിയേയും കാമുകനായ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അത് മറച്ചുവയ്ക്കാൻ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് വരുത്തി തീർക്കാൻ ഇരുവരും ശ്രമിച്ചെന്ന് പൊലീസ് പഞ്ഞു. 27കാരിയായ ബാസിരൻ കുറച്ച് വ‍ർഷങ്ങളായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഏപ്രിൽ നാലിന് രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്.

Pune Six Year Old Death: പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് ബക്കറ്റിൽ മുക്കിക്കൊന്നു; മരണം ഉറപ്പാക്കാൻ തറയിലടിച്ചു

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 05:30 PM

പൂനെ: ആറ് വയസുള്ള മകനെ കൊലപ്പെടുത്തി യുവതി. പൂനെ ജില്ലയിലെ ഖേഡിലാണ് നാടിനെ നടുക്കിയ സംഭവം. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് 27കാരിയായ ബാസിരൻ മെഹബൂബ് ഷെയ്ക്ക് മകനെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ കാമുകനും പങ്കുണ്ടെന്നാണ് വിവരം. മരണം ഉറപ്പിക്കാൻ കുട്ടിയെ ഇരുവരും ചേർന്ന് തറയിൽ അടിച്ചതായും റിപ്പോർട്ടുണ്ട്. ഏപ്രിൽ നാലിന് രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്.

സംഭവത്തിൽ യുവതിയേയും കാമുകനായ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അത് മറച്ചുവയ്ക്കാൻ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് വരുത്തി തീർക്കാൻ ഇരുവരും ശ്രമിച്ചെന്ന് പൊലീസ് പഞ്ഞു. 27കാരിയായ ബാസിരൻ കുറച്ച് വ‍ർഷങ്ങളായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു. മഹ്ബൂബിനും യുവതിക്കും മൂന്ന് കുട്ടികളാണുള്ളത്. അവരിൽ രണ്ടുപേർ പിതാവിനൊപ്പമാണ് താമസിക്കുന്നത്.

ALSO READ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞു 10 തീർത്ഥാടകർ മരിച്ചു

അതേസമയം, ആറ് വയസുകാരൻ ആവേസ് അമ്മയുടെ സംരക്ഷണയിലായിരുന്നു. ഇതിനിടെയിലാണ് യുവതി റാം വിനായക് എന്ന ചെറുപ്പകാരനുമായി അടുപ്പത്തിലാകുന്നത്. മകൻ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പിന്നീട് ഏപ്രിൽ നാലിന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ യുവതിയും കാമുകനും ചേർന്ന് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി നിലത്തടിച്ചു.

ഹൃദായാഘാതം മൂലം

ഹൃദായാഘാതം മൂലം കുട്ടി മരിച്ചെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. ആദ്യം യുവതി പറഞ്ഞത് വിശ്വസിച്ച കുടുംബം കുട്ടിയെ സംസ്കരിക്കാൻ ഒരുങ്ങി. എന്നാൽ മൃതദേഹം കുളിപ്പിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ മ‍ദ്ദനമേറ്റ പാടുകൾ കണ്ടതോടെയാണ് കൊലപാതകം പുറത്തുവന്നത്. തുടർന്ന് പോലീസെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

 

 

Follow Us
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി