Mahakumbh 2025: രണ്ട് ഐഫോണും സാംസങ് ഫോണും നഷ്ടമായി; മഹാകുംഭമേളയ്ക്കിടെ മോഷണം നടന്നതായി യുവതി
Phone Theft During Mahakumbh Mela 2025: തന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മോഷണം പോയതായാണ് യുവതി ആരോപിക്കുന്നത്. മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് തന്റെ രണ്ട് ഐഫോണും ഒരു സാംസങ് ഫോണും നഷ്ടപ്പെട്ടതായാണ് അവര്‍ പറയുന്നത്.

ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ തന്റെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതായി യുവതി. മിനി ത്രിവേദി എന്ന യുവതിയാണ് തന്റെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അവരുടെ തുറന്നുപറച്ചില്‍.
തന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മോഷണം പോയതായാണ് യുവതി ആരോപിക്കുന്നത്. മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് തന്റെ രണ്ട് ഐഫോണും ഒരു സാംസങ് ഫോണും നഷ്ടപ്പെട്ടതായാണ് അവര്‍ പറയുന്നത്.
മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബാഗിലായിരുന്നു ഫോണുകള്‍ വെച്ചിരുന്നത്. എന്നാല്‍ ബാഗ് ബ്ലേഡ് കൊണ്ട് കീറിയാണ് മോഷ്ടാവ് ഫോണുകളെടുത്തത്. ഇനിയെങ്കിലും തങ്ങളുടെ കൈവശമുള്ള സാധനങ്ങള്‍ക്ക് നല്ല ശ്രദ്ധ കൊടുക്കുന്നതിനായി ആളുകള്‍ ശ്രമിക്കണമെന്ന് ഓര്‍മപ്പെടുത്താനാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.
അതേസമയം, കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ വിവരം ഉടന്‍ പുറത്തുവിടുമെന്ന് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗംഗ, യമുന, സരസ്വതി എന്നീ സ്ഥലങ്ങളിലും അനുബന്ധ മേഖലകളിലും തിക്കില്‍ തിരക്കിലും പെട്ട് മരണം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് നീക്കം നടത്തുന്നത്.
ഝുസിയില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചൂവെന്ന് പ്രദേശത്തെ കടയുടമകള്‍ പറഞ്ഞിരുന്നുവെങ്കിലും പോലീസ് അക്കാര്യം നിഷേധിച്ചു. കുംഭത്തിനെത്തുന്നവര്‍ക്ക് ആകെ ഒരു വഴി മാത്രമാണ് പുറത്തേക്കുള്ളത് ഇതാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞിരുന്നത്.
യുവതി പങ്കുവെച്ച വീഡിയോ
View this post on Instagram
അതേസമയം, പ്രയാഗ്‌രാജില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.