Death: വിവാഹസൽകാരത്തിൽ നൃത്തം ചെയ്യവേ യുവതി കുഴഞ്ഞുവീണു മരിച്ചു, സംഭവം തമിഴ്നാട്ടിൽ
Woman collapsed and died: ജീവ നൃത്തം ചെയ്യുന്നതിന്റെയും പെട്ടെന്ന് കുഴഞ്ഞുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചെന്നൈ: വിവാഹസൽകാരത്തിനിടെ നൃത്തം ചെയ്യവേ യുവതി കുഴഞ്ഞ് വീണു മരിച്ചു. കാഞ്ചിപുരം സ്വദേശി ജീവയാണ് മരിച്ചത്. ഭർത്താവ് ജ്ഞാനത്തിനൊപ്പം സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
തമിഴ്നാട് മാമല്ലപുരത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ സൽകാരത്തോടനുബന്ധിച്ച പ്രമുഖ തമിഴ് പിന്നണിഗായകനായ വേല്‍മുരുഗന്റെ സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു. വേദിയില്‍ തനിക്കൊപ്പം നൃത്തം ചെയ്യാന്‍ അദ്ദേഹം കാണികളെയും ക്ഷണിച്ചതോടെ അവിടേക്ക് പോയവരില്‍ ജീവയുമുണ്ടായിരുന്നു. തുടര്‍ന്ന് ജീവ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്തു. അതിനിടെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ജീവയ്ക്ക് ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തതിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവ നൃത്തം ചെയ്യുന്നതിന്റെയും പെട്ടെന്ന് കുഴഞ്ഞുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നഗ്നമാക്കപ്പെട്ട പെൺകുട്ടിയുടെ ശരീരം പാതി കത്തിയ നിലയിൽ കണ്ടെത്തി, ബലാത്സംഗത്തിന് ഇരയാണോ എന്ന് സംശയം
കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ ശരീരം പാതി കത്തിയ നിലയിൽ കണ്ടെത്തി. 20 വയസ്സുള്ള ഡിഗ്രി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14 ന് ഹോസ്റ്റലിൽ നിന്ന് കാണാതായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ റോഡരികിൽ നിന്ന് കണ്ടെത്തിയത്.
ലൈംഗിക പീഡനത്തിന് ഇരയായ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പൊലീസ് പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാൻ ആയിട്ടില്ല.