Viral Video: വല്ലാത്ത പ്രതികാരം തന്നെ! വാലന്റൈന്‍സ് ദിനത്തില്‍ എക്‌സ് ബോയ്ഫ്രണ്ടിന് എട്ടിന്റെ പണി കൊടുത്ത് യുവതി

Woman Sends 100 Pizzas To Ex-Boyfriend:ഇതോടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. ബ്രേക്കപ്പിനെ തുടര്‍ന്നുള്ള പ്രതികാരമാണോ അതോ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തതാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്.

Viral Video: വല്ലാത്ത പ്രതികാരം തന്നെ! വാലന്റൈന്‍സ് ദിനത്തില്‍ എക്‌സ് ബോയ്ഫ്രണ്ടിന് എട്ടിന്റെ പണി കൊടുത്ത് യുവതി

Viral Video (1)

Published: 

15 Feb 2025 18:24 PM

വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പങ്കാളിക്ക് മറക്കാൻ പറ്റാത്ത പ്രണയദിനം സമ്മാനിക്കാനുള്ള തിടുക്കത്തിലായിരുന്നു മിക്കവരും. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. എന്നാൽ എട്ടിന്റെ പണിയായിരുന്നു കിട്ടിയത്.

വാലന്റൈൻസ് ദിനത്തിൽ എക്‌സ് ബോയ്ഫ്രണ്ടിനാണ് യുവതി എട്ടിന്റെ പണി നൽകിയത്. ഗുരുഗ്രാം സ്വദേശിയായ ആയുഷി റാവത്താണ് മുൻ കാമുകനായ യഷ് സാവന്തിന് പ്രണയദിനത്തിൽ മധുരപ്രതികാരം നടത്തിയത്. മുൻ കാമുകന്റെ വീട്ടിലേക്ക് 100 പിസ ഓഡര്‍ ചെയ്താണ് യുവതി യഷിനോട് പ്രതികാരം തീർത്തത്. എന്നാൽ ട്വസ്റ്റ് ഇതല്ലായിരുന്നു കാഷ് ഓണ്‍ ഡെലിവറി ഓപ്ഷനിലാണ് വീട്ടിലേക്ക് പിസ എത്തിയത്. ഇതോടെ ആകെ പെട്ട അവസ്ഥയിലായി യഷ്.

Also Read :മൂന്ന് വിവാഹം, ഒമ്പത് മക്കളിൽ ഏഴ് പേർ മരണപ്പെട്ടു; ഭാര്യയുടെ പ്രേതത്തെ ഭയന്ന് 36 വർഷമായി ജീവിക്കുന്നത് സ്ത്രീവേഷത്തിൽ

നൂറ് പിസ ബോക്‌സുകളുമായി നിൽക്കുന്ന ഡെലിവറി ബോയിയുടെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഡെലിവറി ബോയ് പിസ പാക്കറ്റുകളുമായി യഷിന്റെ വീട്ടിന്റെ പുറത്ത് നിൽക്കുന്നത് കാണാം. ഇതോടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. ബ്രേക്കപ്പിനെ തുടര്‍ന്നുള്ള പ്രതികാരമാണോ അതോ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തതാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്.

 

 

വീട്ടിൽ ഓഡർ എത്തിയപ്പോൾ അത് താന്‍ ചെയ്തതല്ലെന്ന് പറഞ്ഞാല്‍ പോരെയെന്നും കമന്റ് വരുന്നുണ്ട്. ഇത്രയും വലിയ ഓഡര്‍ കാഷ് ഓണ്‍ ഡെലിവറി ചെയ്യാന്‍ പറ്റില്ലെന്ന് മറ്റു ചിലര്‍ കമന്റ് ചെയ്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും