AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: നിർത്താതെയുള്ള ചുമ, ഡോക്ടർമാർക്ക് കാരണം കണ്ടെത്താനായില്ല; ഒടുവിൽ ചാറ്റ്‍ജിപിടി ജീവൻ രക്ഷിച്ചു

Woman’s Life Saved by ChatGPT: ഹോമിയോപ്പതി, ആയുർവേദം, അലോപ്പതി ഉൾപ്പടെ പല ചികിത്സകളും ഇവർ പരീക്ഷിച്ചു. എന്നാൽ, മാറ്റമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല അമ്മയുടെ അവസ്ഥ മോശമാവുകയും ചെയ്തു.

Viral News: നിർത്താതെയുള്ള ചുമ, ഡോക്ടർമാർക്ക് കാരണം കണ്ടെത്താനായില്ല; ഒടുവിൽ ചാറ്റ്‍ജിപിടി ജീവൻ രക്ഷിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 25 Jul 2025 20:13 PM

തന്റെ അമ്മയുടെ ജീവൻ രക്ഷിച്ചത് ചാറ്റ് ജിപിടിയാണെന്ന് യുവതിയുടെ പോസ്റ്റ്. എക്‌സിലൂടെയാണ് ശ്രേയ എന്ന യുവതി ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി തന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായിത്തീർന്ന അനുഭവം പങ്കുവെച്ചത്. ശ്രേയ പറയുന്നത് പ്രകാരം ഒരു വർഷത്തിലേറെയായി അവരുടെ അമ്മ ചുമ കൊണ്ട് ബുദ്ധിമുട്ടുകയാണ്.

ഇതുമായി ബന്ധപ്പെട്ട് പല ഡോക്ടർമാരെയും ശ്രേയയും അമ്മയും സമീപിച്ചു. ഹോമിയോപ്പതി, ആയുർവേദം, അലോപ്പതി ഉൾപ്പടെ പല ചികിത്സകളും പരീക്ഷിച്ചു. എന്നാൽ, മാറ്റമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല അമ്മയുടെ അവസ്ഥ മോശമാവുകയും ചെയ്തു. ഇതേ അവസ്ഥ തന്നെ ആറ് മാസം കൂടി തുടരുകയാണെങ്കിൽ ആരോഗ്യസ്ഥിതി മോശമായക്കാമെന്ന് ഡോക്ടർമാരും മുന്നറിയിപ്പ് നൽകി.

ഒടുവിൽ, ശ്രേയ ചാറ്റ്ജിപിടിയുടെ സഹായം തേടി. അമ്മയ്ക്കുള്ള ലക്ഷണങ്ങൾ എല്ലാം വിവരിച്ചു. ഇതിന് കരണമാകാവുന്ന പല കാര്യങ്ങളും വിശദീകരിച്ച കൂട്ടത്തിൽ ചാറ്റ്ജിപിടി പറഞ്ഞ ഒരു കാരണം യുവതിയുടെ ശ്രദ്ധ നേടി. രക്തസമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നിന്റെ പാർശ്വഫലമായിരിക്കാം എന്നായിരുന്നു മറുപടി. ഇത് ഡോക്ടർമാരുമായി സംസാരിച്ച ശേഷം, അമ്മയുടെ മരുന്ന് മാറ്റിയതോടെ ചുമയും കുറഞ്ഞ് തുടങ്ങി.

ശ്രേയയുടെ പോസ്റ്റ്:

ALSO READ: 293.81 കോടിയുടെ ഹൈ മൊബിലിറ്റി വാഹനങ്ങൾ നിർമ്മിക്കാൻ ബി.ഇ.എം.എല്ലിന് അനുമതി

ഇതെല്ലാം കൊണ്ട് തന്നെ തന്റെ അമ്മയുടെ ജീവൻ രക്ഷിച്ചത് ചാറ്റ് ജിപിടിയാണെന്ന് പറയുകയാണ് ശ്രേയ. താൻ ഒട്ടും വലുതാക്കി പറയുകയല്ലെന്നും, യഥാർത്ഥത്തിൽ ചാറ്റ് ജിപിടി തന്നെയാണ് തന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായതെന്നും ശ്രേയ പോസ്റ്റിൽ കുറിച്ചു. ഇതിന് ചാറ്റ് ജിപിടിയോട് എന്നും നന്ദിയുള്ളവൾ ആയിരിക്കുമെന്നും ശ്രേയ പറയുന്നു.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകൾ ചെയ്തത്. എന്നാലും, ഡോക്ടർമാർക്ക് ഇതെന്തുകൊണ്ടാണ് തിരിച്ചറിയാൻ കഴിയാതിരുന്നതെന്നാണ് മിക്കവരുടെയും ആശങ്ക. അതേസമയം, ചാറ്റ് ജിപിടി നടത്തുന്ന രോഗനിർണയം എന്നും എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ല. അതിനാൽ, രോഗലക്ഷണങ്ങൾ ഉള്ളവർ ഡോക്ടർമാരെ സമീപിച്ച് വിദ​ഗ്ദ്ധാഭിപ്രായം തേടാൻ ശ്രദ്ധിക്കണം.