AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir Blast: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഫോടനം; ഒരു ജവാന് വീരമൃത്യു

Army jawan killed ​In Jammu: കൃഷ്ണ ​ഘാട്ടി ബ്രി​ഗേഡ് പ്രദേശത്ത് നടന്നുവന്നിരുന്ന പട്രോളിങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായതും ജവാൻ കൊല്ലപ്പെട്ടതും. പട്രോളിങ്ങിന്റെ ഭാ​ഗമായി സുരക്ഷ പരിശോധന നടത്തുന്നതിനാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ജവാന്മാർ എത്തിയത്. അപ്പോൾ അവിടെയുണ്ടായിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

Jammu Kashmir Blast: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഫോടനം; ഒരു ജവാന് വീരമൃത്യു
പ്രതീകാത്മക ചിത്രം Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 25 Jul 2025 18:16 PM

ശ്രീനഗർ: ജമ്മു കശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഫോടനം (Jammu Kashmir Blast). സംഭവത്തിൽ ഒരു ജവാന് വീരമൃത്യു വരിച്ചു. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. അ​ഗ്നിവീർ ലളിത് കുമാർ ആണ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയോടെയാണ് സംഭവം.

കൃഷ്ണ ​ഘാട്ടി ബ്രി​ഗേഡ് പ്രദേശത്ത് നടന്നുവന്നിരുന്ന പട്രോളിങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായതും ജവാൻ കൊല്ലപ്പെട്ടതും. പട്രോളിങ്ങിന്റെ ഭാ​ഗമായി സുരക്ഷ പരിശോധന നടത്തുന്നതിനാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ജവാന്മാർ എത്തിയത്. അപ്പോൾ അവിടെയുണ്ടായിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെയ് മാസത്തിലും സമാനമായ സംഭവം

ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. ഈ വർഷം മെയ് മാസത്തിൽ സമാനമായ ഒരു സംഭവം ജമ്മുവിൽ റിപ്പോർട്ട് ചെയ്തിരുന്നു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ഒരു സൈനികന് അന്ന് പരിക്കേറ്റിരുന്നു. ദിഗ്വാർ സെക്ടറിലെ ഒരു ഫോർവേഡ് ഏരിയയിൽ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ ഹവൽദാറിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.