Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Special Christmas New Year Train: റെയിൽവേയുടെ വക ക്രിസ്തുമസ് പുതുവത്സര ട്രെയിൻ. ദക്ഷിണ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്.
ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഗുജറാത്തിലെ വഡോദരയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചുമാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്. ഡിസംബർ – ജനുവരി മാസങ്ങളിൽ ട്രെയിൻ ഇരു സ്റ്റേഷനുകൾക്കുമിടയിൽ സർവീസ് നടത്തും. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം അറിയിച്ചത്.
ട്രെയിൻ നമ്പർ 09124 വഡോദരയിൽ നിന്ന് കോട്ടയത്തേക്കാണ് സർവീസ് നടത്തുക. ഡിസംബർ 20 മുതൽ എല്ലാ ശനിയാഴ്ചകളിലും ട്രെയിൻ ഈ റൂട്ടിൽ സർവീസ് നടത്തും. ഡിസംബർ 20, 27, ജനുവരി 3, 10 തീയതികളിൽ രാവിലെ 9.5ന് വഡോദരയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാത്രി ഏഴ് മണിക്ക് കോട്ടയത്തെത്തും. തിരികെ ഡിസംബർ 21 മുതൽ ജനുവരി 11 വരെ എല്ലാ ഞായറാഴ്ചകളിലും ട്രെയിൻ നമ്പർ 09123 സർവീസ് നടത്തും. ഡിസംബർ 21, 28, ജനുവരി 4, 11 തീയതികളിൽ രാത്രി 9 മണിക്ക് കോട്ടയത്തുനിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ മൂന്നാം ദിവസം രാവിലെ ആറിന് വഡോദരയിൽ എത്തും.
Also Read: Railway Update: വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകൾ; ജനുവരിയിലെ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ശബരിമല സ്പെഷ്യൽ ട്രെയിനുകളും കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ജനുവരി മാസത്തിൽ സർവീസ് നടത്തുന്ന രണ്ട് സ്പെഷ്യൽ സർവീസുകളാണ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ നിന്നും തെലങ്കാനയിൽ നിന്നും കൊല്ലത്തേക്ക് ഈ ട്രെയിനുകൾ സർവീസ് നടത്തും. ഈ രണ്ട് ട്രെയിനുകളും ചേർന്ന് ആകെ ആറ് സർവീസുകളാവും നടത്തുക.