RRB Exam Calendar: ലോക്കോ പൈലറ്റ് മുതൽ ഗ്രൂപ്പ് ഡി വരെ; അടുത്ത വർഷത്തെ റെയിൽവേ പരീക്ഷാ തീയതികൾ
RRB Exam Calendar For 2026: ആർആർബി നടത്താനിരിക്കുന്ന വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ തീയതികൾ പുറത്ത്. ഇതോടെ ആർആർബി പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾക്ക് തയ്യാറാകാൻ കൃത്യമായ സമയം ലഭിക്കും. വിശദമായ വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ indianrailways.gov.in സന്ദർശിക്കുക.
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (ആർആർബി) 2026-ൽ നടത്താനിരിക്കുന്ന വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ തീയതികൾ പുറത്ത്. ഇതോടെ ആർആർബി പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾക്ക് തയ്യാറാകാൻ കൃത്യമായ സമയം ലഭിക്കും. എല്ലാ സോണൽ റെയിൽവേകളും പ്രൊഡക്ഷൻ യൂണിറ്റുകളും അവരുടെ ഒഴിവുകൾ ഓൺലൈൻ ഇന്റഗ്രേറ്റഡ് റെയിൽവേ മാനേജ്‌മെന്റ് സിസ്റ്റം (OIRMS) വഴി നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
തസ്തികകളും പരീക്ഷാ തീയതിയും
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP): ഫെബ്രുവരി
ടെക്നീഷ്യൻ: മാർച്ച്
സെക്ഷൻ കൺട്രോളർ: ഏപ്രിൽ
പാരാമെഡിക്കൽ വിഭാഗങ്ങൾ: ജൂലൈ
ജൂനിയർ എഞ്ചിനീയർ (JE) & ബന്ധപ്പെട്ട ടെക്നിക്കൽ തസ്തികകൾ: ജൂലൈ
നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC – ഗ്രാജുവേറ്റ് & അണ്ടർഗ്രാജുവേറ്റ്): ഓഗസ്റ്റ്
മിനിസ്റ്റീരിയൽ & ഐസൊളേറ്റഡ് വിഭാഗങ്ങൾ: സെപ്റ്റംബർ
ഗ്രൂപ്പ് ഡി (ലെവൽ-1): ഒക്ടോബർ
വിശദമായ വിവങ്ങൾ പരിശോധിക്കാം
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ indianrailways.gov.in സന്ദർശിക്കുക
ഹോംപേജിൽ, “അറിയിപ്പുകൾ” എന്നി വിഭാഗം തിരഞ്ഞെടുക്കുക
“RRB പരീക്ഷ കലണ്ടർ 2026” എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
അറിയിപ്പിൻ്റെ PDF സ്ക്രീനിൽ കാണാനാകും.