മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല; വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പരാജയപ്പെട്ടു

131st Constitution Amendment Bill Defeated: വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ബില്‍ പാസാകുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. ആകെ 489 അംഗങ്ങള്‍ വോട്ടു ചെയ്തു. ഇതില്‍ 278 പേര്‍ അനുകൂലിച്ചു. 211 പേര്‍ എതിര്‍ത്തു. ഇതോടെയാണ് ബില്‍ പരാജയപ്പെട്ടത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല; വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പരാജയപ്പെട്ടു

വോട്ടെടുപ്പിന്റെ ചിത്രം

Edited By: 

Arun Nair | Updated On: 29 Apr 2026 | 08:03 PM

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ബില്‍ പാസാകുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. ആകെ 489 അംഗങ്ങള്‍ വോട്ടു ചെയ്തു. ഇതില്‍ 278 പേര്‍ അനുകൂലിച്ചു. 211 പേര്‍ എതിര്‍ത്തു. ഇതോടെയാണ് ബില്‍ പരാജയപ്പെട്ടത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 48 വോട്ടുകളുടെ കുറവുണ്ടായിരുന്നു.

ബില്‍ ലോക്‌സഭയില്‍ പ്രതിപക്ഷം പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 18 ന് രാവിലെ 11 മണിക്ക് വീണ്ടും യോഗം ചേരുന്നതിനായി ലോക്‌സഭ പിരിഞ്ഞു. പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് 33% സംവരണം 1992 ൽ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ കീഴിൽ അവതരിപ്പിച്ചെങ്കിലും കോൺഗ്രസ് ഒരിക്കലും അദ്ദേഹത്തെ പിന്തുണച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.

ലോക്‌സഭയില്‍ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളുടെ അംഗസംഖ്യ നിലവിൽ 129 ആണ്. 50 ശതമാനം വര്‍ധനവ് അനുവദിക്കുമ്പോള്‍ അംഗസഖ്യ 195 ആയി ഉയരും. ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Also Read: Delimation Bill: ഒരു വിവേചനവുമില്ല; മണ്ഡല പുനർനിർണയത്തിലെ വിവാദങ്ങൾക്കെതിരെ പ്രധാനമന്ത്രി

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനും ഒബിസി സംവരണത്തിനും എതിരായ ചരിത്രപരമായ പക്ഷപാതമാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാടെന്നും അമിത് ഷാ ആരോപിച്ചു. ബിജെപിയുടെ കീഴിൽ മാത്രമാണ് നരേന്ദ്ര മോദി എന്നൊരു ഒബിസി പ്രധാനമന്ത്രിയെ ഇന്ത്യ കണ്ടതെന്ന് അമിത് ഷാ പറഞ്ഞു.

ബില്ലിനെതിരെയുള്ള എതിർപ്പിന്റെ പേരിൽ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ കോപം നേരിടേണ്ടിവരുമെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ബില്ലിനെ പിന്തുണയ്ക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

എല്ലാ അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ഭേദഗതി ഏകകണ്ഠമായി പാസായാൽ, അത് രാജ്യത്തെ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ