Women Reservation Bill: വനിത സംവരണ ബിൽ പാസാകുമോ? വോട്ടെടുപ്പ് ഇന്ന്, നിലപാടിലുറച്ച് പ്രതിപക്ഷം

Women’s Reservation Bill Votes Today: എല്ലാ സംസ്ഥാനങ്ങൾക്കും നീതി ഉറപ്പാക്കിക്കൊണ്ടായിരിക്കും വനിത സംവരണവും മണ്ഡല പുനർനിർണയവും നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ പ്രതിപക്ഷം സാങ്കേതിക കാരണം പറഞ്ഞ് ഇത് തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന വാദം.

Women Reservation Bill: വനിത സംവരണ ബിൽ പാസാകുമോ? വോട്ടെടുപ്പ് ഇന്ന്, നിലപാടിലുറച്ച് പ്രതിപക്ഷം

പാർലമെന്റ്

Edited By: 

Arun Nair | Updated On: 29 Apr 2026 | 10:12 PM

ന്യൂഡൽഹി: വനിത സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് പാർലമെൻ്റിൽ നടക്കും. വൈകിട്ട് നാല് മണിക്കാണ് പാർലമെൻ്റിൽ വോട്ടെടുപ്പ് നടത്തുന്നത്. ബിൽ പാസാകാൻ ആകെ 360 എംപിമാരുടെ പിന്തുണയാണ് ആവശ്യം. ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ പ്രതിപക്ഷം 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അം​ഗീകരിക്കുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതൊരു പ്രശ്നമായി മാറിയേക്കാം.

വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് ബിജെപെ സർക്കാർ നടത്തുന്നതെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. വനിതാസംവരണ ബില്ലിന്റെ മറവിൽ 2029ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡല പുനർ നിർണയം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും നീതി ഉറപ്പാക്കിക്കൊണ്ടായിരിക്കും വനിത സംവരണവും മണ്ഡല പുനർനിർണയവും നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ പ്രതിപക്ഷം സാങ്കേതിക കാരണം പറഞ്ഞ് ഇത് തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന വാദം.

ALSO READ: വനിതാ സംവരണ ബിൽ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി

അതേസമയം, നിലവിലെ സാഹചര്യത്തിൽ ബില്ല് പാസാകുന്നത് അത്ര എളുപ്പമാകില്ല. ബിൽ പാസാകാൻ 360 എംപിമാരുടെ പിന്തുണ വേണം. ഭരണഘടനാ ഭേ​ദ​ഗതി ബില്ലായതിനാൽ സഭയിൽ ഹാജരായി വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിൽ പാസാകാൻ ആവശ്യമാണ്. എന്നാൽ എൻ.ഡി.എയ്ക്ക് 69 അം​ഗങ്ങളുടെ കുറവുണ്ട്. ഭരണഘടനയുടെ 81-ാം അനുച്ഛേദം, 334(എ)അനുച്ഛേദം എന്നിവയാണ് പുതിയ ബില്ലിലൂടെ ഭേദഗതി ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും ബില്ലിനെതിരെ വ്യാപകമായ ക്യാമ്പെയിനുകൾ നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ഇതിനെതിരെ വാദപ്രതിവാദങ്ങൾ ഉയരുന്നുണ്ട്. എ

അറിഞ്ഞിരിക്കാൻ

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ