AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

12th Pay Commission: പന്ത്രണ്ടാം ശമ്പളപരിഷ്കരണം എവിടെ? ക്ഷാമബത്തയിലും ആശങ്ക!

12th Pay Commission Latest Update: 2019ലാണ് പതിനൊന്നാം ശമ്പള പരിഷ്കരണം നടന്നത്. അതായത്, 2024ൽ നടക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണമാണ് രണ്ട് വർഷമായി മുടങ്ങി കിടക്കുന്നത്. നിലവിൽ, ശമ്പളകമ്മീഷനെ നിയമിച്ചിട്ടുണ്ടെങ്കിലും പരിഷ്കരണം എവിടെയെന്നുള്ളത് ചോദ്യമായി നിലനിൽക്കുകയാണ്. വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷനിൽ ശോഭ വിആർ ആണ് സെക്രട്ടറി.

12th Pay Commission: പന്ത്രണ്ടാം ശമ്പളപരിഷ്കരണം എവിടെ? ക്ഷാമബത്തയിലും ആശങ്ക!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 04 Jul 2026 | 12:20 PM

സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സംസ്ഥാന ബജറ്റിലെ പേ സ്റ്റേജ് പ്രകാരം, നിലവിൽ ആകെ 5.23 ലക്ഷം പേർ സർക്കാർ ജീവനക്കാരാണുള്ളത്. തസ്തികകൾക്കനുസരിച്ചാണ് ഇവരുടെ ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, ഡിഎ തുടങ്ങിയവ സംബന്ധിച്ചുള്ള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് ശമ്പളപരിഷ്കരണം നടത്തുന്നത്.  2019ലാണ് പതിനൊന്നാം ശമ്പള പരിഷ്കരണം നടന്നത്. അതായത്, 2024ൽ നടക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണമാണ് രണ്ട് വർഷമായി മുടങ്ങി കിടക്കുന്നത്. നിലവിൽ, ശമ്പളകമ്മീഷനെ നിയമിച്ചിട്ടുണ്ടെങ്കിലും പരിഷ്കരണം എവിടെയെന്നുള്ളത് ചോദ്യമായി നിലനിൽക്കുകയാണ്.

പന്ത്രണ്ടാം ശമ്പളകമ്മീഷൻ

പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ആണ് പന്ത്രണ്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷനിൽ ശോഭ വിആർ ആണ് സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു.  മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.

മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. എന്നാൽ, ശുപാർശ സമർപ്പിക്കാനുള്ള കാലാവധി കഴിഞ്ഞ് ഒരു മാസമായിട്ടും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരികയോ മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. നിലവിലെ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തതയില്ല.

ALSO READ: ജീവനക്കാരുടെ ശമ്പളം 32,000 കടക്കുമോ? ഫിറ്റ്മെന്റ് ഫാക്ടർ കണക്കുകൾ ഇങ്ങനെ

ശമ്പള കമ്മീഷൻ എവിടെ?

വിഡി സതീശന്റെ ആദ്യ ബജറ്റിൽ ശമ്പളപരിഷ്കരണത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല. കമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് സൂചന ഉണ്ട്. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിലാണ് പന്ത്രണ്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചത്. മൂന്ന് മാസത്തെ കാലാവധി നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും നിലവിലെ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്തി മറ്റ് രണ്ട് അംഗങ്ങളെ മാറ്റാൻ ധനവകുപ്പ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ക്ഷാമബത്തയിൽ ആശങ്ക

പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് ഓരോ ഗഡു വീതം അഞ്ച് തവണയായി ക്ഷാമബത്ത അനുവദിച്ചിരുന്നു.  ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ച് ഉത്തരവിറക്കി. മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ഈ തുക എട്ട് ഗഡുക്കളായി വിതരണം ചെയ്യുമെന്നായിരുന്നു മുൻധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞത്.

വിതരണത്തിന്റെ കൃത്യമായ തീയതിയും രീതിയും പിന്നീട് വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് മറ്റ് തുടർ ഉത്തരവുകളൊന്നും വന്നിട്ടില്ല. 286 മാസത്തെ കുടിശ്ശികയാണ് ജീവനക്കാർക്ക് കിട്ടാനുള്ളത്.  ക്ഷാമബത്ത കാത്തിരുന്ന ജീവനക്കാർക്ക് വൻ നഷ്ടമാണ് ഉണ്ടായത്.

മലയാളം മീഡിയ നൽകിയ റിപ്പോർട്ട് അനുസരിച്ച് സർവീസിലുള്ളവർക്ക് അവരുടെ തസ്തികയും സേവന കാലാവധിയും അനുസരിച്ച് 2.50 ലക്ഷം രൂപ മുതൽ 14 ലക്ഷം രൂപ വരെ കുടിശിക ഇനത്തിൽ നഷ്ടപ്പെടും. പെൻഷൻകാർക്ക് ഏകദേശം 1.50 ലക്ഷം രൂപ മുതൽ 6.50 ലക്ഷം രൂപ വരെയാണ് നഷ്ടപ്പെടുക. ഈ ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തിലും ജീവനക്കാർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

അതേസമയം, വിലക്കയറ്റത്തിന് ആനുപാതികമായി ജീവനക്കാർക്ക് ലഭിക്കേണ്ട ഡിഎയും പെൻഷൻകാർക്കുള്ള ഡിആറും ഇനി മുതൽ കൃത്യമായ സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അതിൽ യാതൊരുവിധ മുടക്കവും വരുത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വരുന്ന ഒമ്പത് മാസത്തിനുള്ളിൽ 2 ഗഡു ഡിഎയും 2 ഗഡു ഡിആറും ജീവനക്കാരുടെയുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

English Summary:

Chief Minister has announced that Dearness Allowance for government employees and DR for pensioners will be distributed on time from now on, in proportion to the rise in prices, without any delay or interruption.

Follow Us