POCSO Case: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
13-Year-Old Assault Case: പീഡിപ്പിച്ച ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ സ്വദേശി സനലിനെയാണ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ച ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം.
‘സഖി’ യുടെ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്. സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമായിരുന്നു കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയത്. പല സമയങ്ങളിലായിരുന്നു പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭത്തിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമിത ഫോൺ ഉപയോഗവും അസ്വാഭാവിക പെരുമാറ്റവും അധ്യാപകരിൽ സംശയം ഉണ്ടാക്കി.ഇതിനു പിന്നാലെയാണ് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. കൗണ്‍സിലറോട് പെൺകുട്ടി തനിക്ക് നേരെ ലൈംഗിക അതിക്രമം നേരിട്ടുവെന്നും ആറ് പേര് തന്നെ പീഡിപ്പിച്ചെന്നും പറയുകയായിരുന്നു. ഇതിൽ ഒരാൾ മരിണപ്പെട്ടു.
മൂന്ന് വർഷമായി പലരും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായാണ് വിവരം. സംഭവത്തിൽ അമ്മയുള്‍പ്പടെയുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
അതേസമയം കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിലായിരുന്നു. റാന്നി സ്വദേശി ജയ്‌മോഹനും പെൺകുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്. ജയ്മോഹൻ കൊലക്കേസ് പ്രതിയാണ്. ഇയാൾ അമ്മയുടെ സഹായത്തോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം.