അച്ഛനൊപ്പം യാത്രചെയ്ത 10-ാം ക്ലാസ് വിദ്യാർഥിനി കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു; ഡ്രൈവർ ഇറങ്ങി ഓടി
student dies after being hit by a KSRTC bus: കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് പോവുകയായിരുന്നു അച്ഛനും മകളും ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ പിന്നിലൂടെ എത്തിയ കെഎസ്ആർടിസി ബസ്, അശോകൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് 15 വയസുകാരി ബസിന് അടിയിലേക്കാണ് വീണത്.

Student Dies After Being Hit By A Ksrtc Bus In Thiruvananthapuram
തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി അശോകന്റെ മകൾ അന്നപൂർണേന്ദു (15) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന അച്ഛൻ അശോകന് അപകടത്തിൽ നിസാര പരിക്കേറ്റു. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് ലഭ്യമായ വിവരം. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് പോവുകയായിരുന്നു അച്ഛനും മകളും. ബസ് ഇടിച്ചതിനെ തുടർന്ന് 15 വയസുകാരി ബസിന് അടിയിലേക്ക് ആണ് വീണത്.
വാഹനത്തിന്റെ പിന്നിലൂടെ എത്തിയ കെഎസ്ആർടിസി ബസ്, അശോകൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിന്റെ അടിയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ 15 വയസുകാരി അന്നപൂർണേന്ദു അപകടമുണ്ടായ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു.
വിദ്യാർഥികളുടെ വിനോദയാത്രാ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു, പിന്നാലെ ബസ് കത്തി
പാലക്കാട്: വിദ്യാർഥികളുടെ വിനോദയാത്രാ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപിടുത്തം. ഒറ്റപ്പാലം വരോട് കെപിഎസ്എംഎം വിഎച്ച്എസ്ഇ സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് കൊടൈക്കനാലിന് സമീപത്തുവച്ചുണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ചു. ബസിന്റെ ടയർ പൊട്ടിയത് പരിശോധിക്കാൻ പുറത്തിറങ്ങിയതിനാൽ ബസിലെ 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സ്‌കൂളിൽനിന്ന് ശനിയാഴ്ച പുലർച്ചയ്ക്കാണ് സംഘം പുറപ്പെട്ടത്. കൊടൈക്കനാൽ സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകവെ തേനിയിലെ ദേവധാനപ്പെട്ടി എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. രാവിലെ പതിനൊന്നു മണിയോടെ, പ്രഭാത ഭക്ഷണം കഴിച്ച് കുട്ടികൾ ബസിലേക്ക് തിരിച്ചു കയറുന്നതിനിടെ പിൻവശത്തെ ചക്രം പൊട്ടി. തുടർന്ന് എല്ലാവരും പുറത്തിറങ്ങി.
ടയർ പരിശോധിക്കുന്നതിനിടെ, ടയർ പൊട്ടിയ ഭാഗത്തുനിന്ന് തീ ഉയരുകയും ആളിപ്പടരുകയുമായിരുന്നു. തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലും അഗ്‌നിശമനസേനയെയും വിവരം അറിയിച്ചു. അഗ്‌നിശമനസേന എത്തി തീ അണച്ചെങ്കിലും ബസിന്റെ പകുതിയിലധികം ഭാഗവും കത്തിനശിച്ചു. വിനോദയാത്രാ സംഘത്തിലുള്ളവരുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.
English Summary
A tenth-grade student died after the scooter she was traveling on with her father was struck by a KSRTC bus. The deceased is 15-year-old Annapoornendu, daughter of Ashokan, a native of Vlangamuri in Neyyattinkara. Her father, Ashokan who was driving the scooter, sustained minor injuries in the accident. The incident occurred at Dhanuvachapuram in Thiruvananthapuram.