Infant Death: മുലപ്പാലല്ല, ഒന്നര വയസുകാരൻ്റെ മരണകാരണം നിലക്കടല; കേസെടുത്ത് പോലീസ്

18 Month Old Child Dies Of Peanut: പത്തനംതിട്ടയിൽ ഒന്നരവയസുകാരൻ മരിച്ചത് നിലക്കടല അന്നനാളത്തിൽ കുടുങ്ങിയെന്ന് കണ്ടെത്തൽ. നേരത്തെ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്നായിരുന്നു നിഗമനം.

Infant Death: മുലപ്പാലല്ല, ഒന്നര വയസുകാരൻ്റെ മരണകാരണം നിലക്കടല; കേസെടുത്ത് പോലീസ്

പ്രതീകാത്മക ചിത്രം

Published: 

02 Nov 2025 07:58 AM

പത്തനംതിട്ടയിൽ ഒന്നരവയസുകാരൻ്റെ മരണത്തിന് കാരണമായത് നിലക്കടലയെന്ന് പോലീസ്. പത്തനംതിട്ട ചെന്നീർക്കരയിലെ കുട്ടി മരിച്ചത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മുലപ്പാലല്ല, നിലക്കടല അന്നനാളത്തിൽ കുടുങ്ങിയാണ് കുട്ടി മരണപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പന്നിക്കുഴി സ്വദേശിയായ സാജൻ്റെയും സോഫിയയും മകൻ സായ് ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പാൽ കൊടുത്ത ശേഷം ഉറക്കാൻ കിടത്തിയ കുട്ടിയെ മണിക്കൂറുകൾക്ക് ശേഷം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രക്ഷിതാക്കൾ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. വിദഗ്ദ ചികിത്സയ്ക്കായി കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്.

Also Read: Amoebic Meningoencephalitis: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്നായിരുന്നു സംശയം. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ മുലപ്പാലല്ല, അന്നനാളത്തിൽ കുടുങ്ങിയ നിലക്കാടലയാണ് മരണകാരണമായതെന്ന് കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും