AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്ത്രീകളോട് ലൈംഗികാതിക്രമം; 20 കാരൻ പിടിയിൽ

ഇരുപതുകാരനായ നിഹാദ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ എത്തിയാണ് സ്ത്രീകൾക്ക് ഉപദ്രവം ഉണ്ടാക്കുന്നത്. ജനുവരി 30ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് അടുത്ത് മഹിമ അപ്പാർട്ട്മെന്റിന് സമീപത്ത് വെച്ചാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.......

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്ത്രീകളോട് ലൈംഗികാതിക്രമം; 20 കാരൻ പിടിയിൽ
Nihad,പ്രതീകാത്മക ചിത്രംImage Credit source: Social Media, getty images
Ashli C
Ashli C | Edited By: Arun Nair | Updated On: 24 Apr 2026 | 01:47 PM

കോഴിക്കോട്: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ എത്തി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിൽ. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പിൽ കൊമ്മേരി സ്വദേശി മാത്തുക്കൾ വീട്ടിൽ നിഹാദിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. ഇരുപതുകാരനായ നിഹാദ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ എത്തിയാണ് സ്ത്രീകൾക്ക് ഉപദ്രവം ഉണ്ടാക്കുന്നത്. ജനുവരി 30ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് അടുത്ത് മഹിമ അപ്പാർട്ട്മെന്റിന് സമീപത്ത് വെച്ചാണ് സംഭവം ഉണ്ടായത്.

യുവതിയുടെ പരാതിയെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മീഞ്ചന്ത ബൈപ്പാസിൽ കണ്ണഞ്ചേരി റോഡിന് സമീപത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് യാത്ര ചെയ്തു ആളൊഴിഞ്ഞ സ്ഥലത്തിൽ വച്ചാണ് നിഹാദ് യുവതികളോട് അപമര്യാദയായി പെരുമാറുന്നത്.

ALSO READ: മദ്യപാനത്തിനിടെ തർക്കം; യുവാവ് 24കാരനായ സുഹൃത്തിനെ മർദ്ദിച്ചുകൊന്നു

കൂടാതെ ഇത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പോലീസ് പറയുന്നു. ഇതുവരെയും ആരും പരാതിയുമായി എത്താത്തതിനാൽ പ്രതിക്കെതിരെ മറ്റു കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. കൂടാതെ ഇയാൾ കൊണ്ടുനടക്കുന്ന ബൈക്ക് മോഷ്ടിച്ചതാണോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

പന്നിയങ്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഗണേശൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷൈജു, എസ്.സി.പി.ഒ. പി.കെ. ബിനീഷ്, സി.പി.ഒ.മാരായ ദിനിൽ, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Follow Us