മദ്യപാനത്തിനിടെ തർക്കം; യുവാവ് 24കാരനായ സുഹൃത്തിനെ മർദ്ദിച്ചുകൊന്നു
പഴയ പഞ്ചായത്ത് ഓഫീസിലെ അരികിലുള്ള കെട്ടിടത്തിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു സുഹൃത്തുക്കളായ രാഹുലും സജയനും. ഇതിനിടയിൽ രണ്ടുപേരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ലഹരി മൂത്ത അവസ്ഥയിൽ വാക്കുതർക്കം അടിപിടിയിലേക്കും മാറി. ക്രൂരമായ മർദ്ദനമേറ്റ് നിലത്തുവീണ രാഹുലിന്റെ കഴുത്തിൽ തുണി മുറുക്കി സജയൻ ശ്വാസം മുട്ടിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്........
ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തെ തുടർന്ന് ഉണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചുകൊന്നു. സംഭവത്തിൽ ഇരട്ടയാർ സ്വദേശി രാഹുൽ സണ്ണി(24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം ഉണ്ടാകുന്നത്.
പഴയ പഞ്ചായത്ത് ഓഫീസിലെ അരികിലുള്ള കെട്ടിടത്തിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു രാഹുലും സജയനും. ഇതിനിടയിൽ രണ്ടുപേരും തമ്മിൽ എന്തോ കാര്യത്തിൽ തർക്കം ഉണ്ടാവുകയും ലഹരി മൂത്ത അവസ്ഥയിൽ വാക്കുതർക്കം അടിപിടിയിലേക്കും മാറി. ക്രൂരമായ മർദ്ദനമേറ്റ് നിലത്തുവീണ രാഹുലിന്റെ കഴുത്തിൽ തുണി മുറുക്കി സജയൻ ശ്വാസം മുട്ടിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
ALSO READ:കരിപ്പൂരിൽ 1.58 കോടിയുടെ MDMAയുമായി യുവാവ് പിടിയിൽ; ഫോൺ പുറത്തേക്കെറിഞ്ഞ പോലീസുകാരനും കസ്റ്റഡിയിൽ
പോലീസ് എത്തുമ്പോൾ മർദ്ദനത്തിൽ ബോധമില്ലാതായ അജയന്റെ നെഞ്ചിൽ കയറിയിരിക്കുകയാണ് സജയൻ. ഉടനെ തന്നെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിശദമായ ചോദ്യം ചെയ്തതിനുശേഷം പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.
എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
തൃശ്ശൂർ ജില്ലയിലെ കോടാലിക്ക് സമീപം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പിൻ്റെ കടിയേറ്റ് മരിച്ചു. കോടാലി കടമ്പോടാണ് സംഭവം. കടമ്പോട് കാവുങ്ങൽ സിൽജോയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. കുട്ടിയുടെ മൂത്തസഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അമ്മയോടൊപ്പം കിടന്നുറങ്ങവെയാണ് ദാരുണമായ സംഭവം നടന്നത്.
മൂത്തമകൻ അൻജോ പുലർച്ചെ അമ്മയെ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ കുട്ടികളുമായി സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തിച്ച് വളരെ വേഗത്തിൽ കുട്ടികളെ ശേഷം. ആശുപത്രിയിലെത്തിക്കുകയായിരുന്നെങ്കിലും ഇളയകുട്ടിയായ ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല. രാത്രിയിലാണ് കുട്ടിയെ പാമ്പ് കടിച്ചതെന്ന് കരുതപ്പെടുന്നു.