Kozhikode Women Assault: 28കാരിയായ ഗർഭിണിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു, ക്രൂരപീഡനം; ഒപ്പംതാമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ
Kozhikode Women Assault: പ്ലാസ്റ്റിക് വയറുകൊണ്ട് കഴുത്തിൽ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ച് കൊല്ലാൻ...

Kozhikode Case
കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിക്ക് ക്രൂര പീഡനം. 28 കാരിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് മാരകമായി പൊള്ളൽ ഏൽപ്പിച്ചു. സംഭവത്തിൽ കൂടെ താമസിച്ചുവന്നിരുന്ന യുവാവ് അറസ്റ്റിൽ. വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്‌മാനാണ്(28) പിടിയിലായത്. ഇയാളെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോടഞ്ചേരി സബ് ഇൻസ്പെക്ടർ കെ.എസ്. ജിതേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഷാഹിദ് റഹ്‌മാനെ അറസ്റ്റുചെയ്തത്.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്. 28 കാരിയായ യുവതി താമരശ്ശേരി സ്വദേശിനിയാണ്. യുവതിക്ക് മറ്റു വ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആയിരുന്നു ക്രൂരമർദ്ദനം. പ്രതി യുവതിയെ ചൂരപാറയിലുള്ള വീട്ടിൽ ദിവസങ്ങളോളം പൂട്ടിയിട്ടു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും വായിൽ തുണി തിരികെ ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിക്കുകയും ചെയ്തു.
പ്ലാസ്റ്റിക് വയറുകൊണ്ട് കഴുത്തിൽ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. യുവാവ് ഇല്ലാത്ത നേരത്ത് നോക്കി മുറിയിൽ നിന്നും രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
അതേസമയം കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി തുടങ്ങി വിവിധ സ്റ്റേഷനുകളിൽ പ്രതിയുടെപേരിൽ മയക്കുമരുന്ന് കൈവശം വെച്ചതിനും സ്ത്രീപീഡനം, അടിപടി എന്നിവയ്ക്കും ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.
കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 19 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് ജീവനൊടുക്കിയത്.കൊച്ചുമകനായ കിഷൻ ഇടയ്ക്കിടെ മുത്തശ്ശിയുടെ വീട്ടിലേക്ക് വരുന്നത് പതിവുള്ള കാര്യമായിരുന്നു. അത്തരത്തിൽ കഴിഞ്ഞദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിഷൻ വീട്ടിൽ എത്തിയത്. അതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നാലെ വീട്ടിലെത്തിയ സുഹൃത്തുക്കളാണ് കിഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
പിന്നീട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് കിഷൻ മരിച്ചത്. പിന്നീട് മുത്തശ്ശിയും സഹോദരിയും വീട്ടിലെത്തിയപ്പോൾ അയൽവാസികളാണ് കൊച്ചുമകൻ മരിച്ച വിവരം ഇവരെ അറിയിച്ചത്. ഈ മനോവിഷമത്തിലാണ് മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കിഷൻ മരിച്ചതിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലാണ് ഇരുവരും തൂങ്ങിമരിച്ചത്. ഇവർ രണ്ടുപേരും തൊട്ടടുത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അതേസമയം കിഷൻ നേരത്തെ പോക്സോ കേസിലെ പ്രതികൾ ആണെന്നും പോലീസ് വ്യക്തമാക്കി.