MLAs Suspended: നിയമസഭയിൽ മൂന്ന് എംഎൽഎമാർക്ക് സസ്പൻഷൻ; നടപടി വാച്ച് ആൻഡ് വാർഡിനെ മർദിച്ചതിൽ

3 MLAs Got Suspended: നിയമസഭയിൽ നിന്ന് മൂന്ന് കോൺഗ്രസ് എംഎൽഎമാരെ സസ്പൻഡ് ചെയ്തു. വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ചതിനെ തുടർന്നാണ് നടപടി.

MLAs Suspended: നിയമസഭയിൽ മൂന്ന് എംഎൽഎമാർക്ക് സസ്പൻഷൻ; നടപടി വാച്ച് ആൻഡ് വാർഡിനെ മർദിച്ചതിൽ

പ്രതീകാത്മക ചിത്രം

Updated On: 

09 Oct 2025 13:29 PM

നിയമസഭയിൽ മൂന്ന് എംഎൽഎമാർക്ക് സസ്പൻഷൻ. കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, എം വിൻസൻ്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പൻഡ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ചതിനെ തുടർന്നാണ് നടപടിയെടുത്തത്.

പ്രതിഷേധത്തിനിടെ പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ ചുമതലയുള്ള ഷിബുവിനെ ഗുരുതരമായി ആക്രമിച്ചു എന്നാണ് വിവരം.

എറണാകുളം അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ് റോജി എം ജോൺ. എം വിൻസൻ്റ് കോവളം നിയോജകമണ്ഡലത്തിൽ നിന്നും സനീഷ് കുമാർ ജോസഫ് ചാലക്കുടി നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.

Also Read: Doctors Strike: സർക്കാർ ആശുപത്രികളിൽ ഇന്ന് ഡോക്ടർമാരുടെ പ്രതിഷേധം; കോഴിക്കോട് അത്യാഹിത വിഭാഗം മാത്രം

കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നും നിയമസഭയിൽ കടുത്ത പ്രതിപക്ഷ പ്രതിഷേധം നടന്നു. ഇതിനിടെ മൂന്ന് എംഎൽഎമാരെ സസ്പൻഡ് ചെയ്യണമെന്ന പ്രമേയം പാർലമെൻ്ററി കാര്യ മന്ത്രിയായ എംബി രാജേഷ് നിയമസഭയിൽ അവതരിപ്പിച്ചു. അതിന് സ്പീക്കർ അനുമതിനൽകുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നു എന്ന് പ്രമേയത്തിൽ പറയുന്നു.

ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ ഷിബു മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കാണെന്നും കൈക്ക് ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. പ്രതിഷേധം അതിരുകടന്നെന്നും വാച്ച് ആൻഡ് വാർഡിനെയും സുരക്ഷാഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തെന്നും എംബി രാജേഷ് പറഞ്ഞു. സഭാചട്ടങ്ങൾ അനുസരിച്ച് ഇത് വച്ചുപൊറുപ്പിക്കാനാവില്ല എന്നും പ്രമേയത്തിൽ പറഞ്ഞു.

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും