AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cherpulassery police binu thomas death: യുവതിയെ പീഡിപ്പിച്ചു, പീഡനത്തിന് തന്നെയും നിർബന്ധിച്ചു; ജീവനൊടുക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ 34 പേജുള്ള കുറിപ്പ്

Cherpulassery police binu thomas death: അനാശ്യാസത്തിന് പിടിയിലായ യുവതിയെയാണ് വീട്ടിലെത്തി പീഡിപ്പിച്ചത്. ഇവൾ ആള് കൊള്ളാമല്ലോ നമുക്ക് അവളുടെ അടുത്തേക്ക് പോയാലോ..

Cherpulassery police binu thomas death: യുവതിയെ പീഡിപ്പിച്ചു, പീഡനത്തിന് തന്നെയും നിർബന്ധിച്ചു; ജീവനൊടുക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ 34 പേജുള്ള കുറിപ്പ്
Kerala Police Binu Thomas DeathImage Credit source: special arrangement
ashli
Ashli C | Published: 27 Nov 2025 16:44 PM

ജീവനൊടുക്കിയ ചെർപ്പുളശ്ശേരി സി ഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ മേലുദ്യോഗസ്ഥനെതിരെ ഗുരുതരമായ ആരോപണങ്ങൾ. നവംബർ 15നാണ് ബിനു തോമസ് ആത്മഹത്യ ചെയ്തത്. 2014 അനാശാസ്ത്രത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചു എന്നാണ് ആത്മഹത്യ കുറുപ്പിൽ പറയുന്നത്. 34 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ മേലുദ്യോഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ആണുള്ളത്.

2014 ഏപ്രിൽ ആണ് സംഭവങ്ങൾ നടക്കുന്നത്. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ അനാശ്വാസത്തിന് പിടിയിലായ യുവതി സ്റ്റേഷനിൽ എത്തിയപ്പോൾ ഇവൾ ആള് കൊള്ളാമല്ലോ നമുക്ക് രണ്ടാൾക്കും ഇവളുടെ അടുത്തേക്ക് പോയാലോ എന്ന് ചോദിച്ചു എന്നാണ് ആരോപണം. എന്നാൽ അക്കാര്യത്തിൽ തനിക്ക് താൽപര്യം തോന്നിയില്ല എന്നാണ് ബിനു തോമസ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. എന്നാൽ ആ ഉന്നത ഉദ്യോഗസ്ഥൻ തന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി എന്നും അതിനുശേഷം ഇക്കാര്യം പറഞ്ഞ് തന്നെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തു എന്നും ആരോപണം.

ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ബിനും തോമസിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചു എന്നും ആരോപണം. മേലുദ്യോഗസ്ഥനെ നിർബന്ധപ്രകാരം ആ പെൺകുട്ടിയെ പോയി കണ്ട് അദ്ദേഹം വരുമെന്നും വേണ്ടത് ചെയ്യണമെന്നും പറഞ്ഞു. അവിഹിത കേസിൽ പോലീസും നാട്ടുകാരും ചേർന്ന് പിടിച്ചു എന്ന വിവരം പുറത്തറിയാതിരിക്കേണ്ടത് ആവശ്യമായിരുന്നു.

ഇതിനിടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ആ യുവതിയുടെ വീട് ചോദിച്ചു മനസ്സിലാക്കിയശേഷം അവൾ പാലക്കാട്ടെ എത്തി എന്ന് വിളിച്ചു മനസ്സിലാക്കി. അന്ന് ഉദ്യോഗസ്ഥനൊപ്പം താനും അവളുടെ വീട്ടിൽ പോയി എന്നും ആത്മഹത്യക്കുറിപ്പിലുണ്ട്.മേലുദ്യോഗസ്ഥനെ യുവതിയുടെ വീട്ടിൽ നിന്നും ഇറക്കി എന്നും കാര്യം കഴിഞ്ഞ ശേഷം അദ്ദേഹം വിളിച്ചപ്പോൾ കാറുമായി പോയി കൂട്ടിക്കൊണ്ടുവന്നു എന്നും ബിനു തോമസ് ആത്മഹത്യ കുറിപ്പിൽ പറയുന്നു. കൂടാതെ യുവതിയെ പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചതായി ആരോപണം.