AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?

Renu Sudhi diagnosed breast cancer:ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ കണ്ടെത്തിയത് 15 വയസ്സിലാണ്. എന്നാൽ അന്ന് അത് അത്ര കാര്യമാക്കി എടുത്തില്ല. അന്ന് തന്നെ ഡോക്ടർ അത് ട്രീറ്റ് ചെയ്ത് എടുക്കണം എന്ന് പറഞ്ഞിരുന്നു. പക്ഷേ അന്ന് തനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞതിന്റെ വേദന കാരണം പേടി ആയതുകൊണ്ട് വീട്ടിൽ ആരോടും ഒന്നും പറയാൻ പോയില്ല.............

Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
Renu Sudhi Image Credit source: Instagram
Ashli C
Ashli C | Published: 14 Jun 2026 | 08:49 PM

ഏറെ ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ താരമാണ് അന്തരിച്ച കലാകാരനായ സുധിയുടെ ഭാര്യ രേണു സുധി. കഴിഞ്ഞ ദിവസമാണ് അവർക്ക് ക്യാൻസർ ആണെന്ന് വാർത്ത പുറത്തെത്തിയത്. ഇതിനു മുൻപ് തന്നെ പലരീതിയിലുള്ള ഗോസിപ്പുകൾ താരത്തിന് ക്യാൻസർ ആണ് എന്ന് തരത്തിൽ എത്തിയിരുന്നെങ്കിൽ കൂടി അത് എത്രത്തോളം സത്യമാണെന്ന് കാര്യം വ്യക്തമായിരുന്നില്ല.

അതിനിടയിൽ കഴിഞ്ഞ ദിവസങ്ങളായി രേണുവിനോട് അത്രയും സ്നേഹവും അടുപ്പമുള്ള ആളുകൾ നീ തിരിച്ചു വരണം നിനക്ക് ഒന്നുമില്ല എന്ന രീതിയിൽ രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളുമായി എത്തിയിരുന്നു. അതിനിടയ്ക്ക് കഴിഞ്ഞദിവസം രേണു സുധി തന്നെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ബ്രസ്റ്റ് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. തനിക്ക് ബ്രസ്റ്റ് ക്യാൻസർ ആണ് എന്നും ഇപ്പോൾ അത് മൂന്നാമത്തെ സ്റ്റേജിൽ എത്തി.

മുഴ കണ്ടെത്തിയത് 15 വയസ്സിലാണ്

ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ കണ്ടെത്തിയത് 15 വയസ്സിലാണ്. എന്നാൽ അന്ന് അത് അത്ര കാര്യമാക്കി എടുത്തില്ല. അന്ന് തന്നെ ഡോക്ടർ അത് ട്രീറ്റ് ചെയ്ത് എടുക്കണം എന്ന് പറഞ്ഞിരുന്നു. പക്ഷേ അന്ന് തനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞതിന്റെ വേദന കാരണം പേടി ആയതുകൊണ്ട് വീട്ടിൽ ആരോടും ഒന്നും പറയാൻ പോയില്ല. എന്നാൽ ഇപ്പോൾ വീണ്ടും ആ മഴ തന്നെയാണ് തനിക്ക് ക്യാൻസർ ആയി മാറിയത്.

ALSO READ:‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ

ക്യാൻസർ വ്യാപിച്ച് അത് ശരീരത്തിന്റെ ലെൻസിലേക്കും ഹാർട്ടിലേക്ക് ഒക്കെ വ്യാപിച്ചിട്ടുണ്ട് എന്നും രേണു സുധി വ്യക്തമാക്കി. കൂടാതെ ഇനി ചികിത്സ കീമോതെറാപ്പി ആണ് എന്നും കീമോതെറാപ്പി ചെയ്യുന്നതിനെക്കുറിച്ച് ഒന്നും താൻ അധികം പറയുന്നില്ല. എല്ലാവർക്കും അറിയാമല്ലോ ചിലപ്പോൾ മുടി കൊഴിയുമായിരിക്കും അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ നേരിടേണ്ടി വന്നേക്കാം എന്നാലും ഞാൻ ഇത്തരം രോഗം ബാധിച്ചവർക്ക് മുന്നിൽ ഒരു മാതൃകയായി നിൽക്കാനാണ് ആഗ്രഹിക്കുന്നത് എന്നും രേണു പറഞ്ഞു.

എന്നാൽ ഇപ്പോൾ ഇതാ താരത്തിനെതിരെ രണ്ട് തട്ടായി നിന്നുകൊണ്ടാണ് ആളുകൾ പ്രതികരിക്കുന്നത് ഒരു വിഭാഗം ആളുകൾ രേണുവിനോട് വളരെയധികം സ്നേഹത്തോടെയും സങ്കടത്തോടെയും ആണ് പ്രതികരിക്കുന്നത് വേഗം എല്ലാം ഭേദമായി തിരിച്ചു വരണമെന്നും തങ്ങൾ എപ്പോഴും രേണുവിനൊപ്പം ഉണ്ട് എന്നും പറയുന്നു. ഒരിക്കൽപോലും നിങ്ങളെ വെറുത്തിട്ടില്ല നിങ്ങൾ ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്ന് മാത്രമാണ് താങ്കൾ എന്നും പ്രാർത്ഥിച്ചിട്ടുള്ളത് എന്നും ചിലർ പറയുന്നുണ്ട് അതുകൊണ്ട് തന്നെ നിങ്ങളെ ഈ സ്ഥിതിയിൽ കാണുമ്പോൾ തെല്ലും കുറ്റബോധമില്ലാതെ പ്രാർത്ഥിക്കാൻ സാധിക്കുമെന്നും ചിലർ പറയുന്നു. എന്ത് പ്രതിസന്ധിയും പോരാടാനുള്ള കഴിവ് നിങ്ങൾ കൊണ്ട് നിങ്ങൾ പോരാടി തന്നെ മുന്നോട്ടു വരണം എന്ന് രേണു സുധിയോട് ചിലർ പറഞ്ഞു. മാറാരോഗം വരണം എന്ന് പ്രാർത്ഥിച്ചവർക്കും ചത്തൊടുങ്ങാൻ വേണ്ടി പ്രാർത്ഥിച്ചവർക്കും സമാധാനമായി കാണുമെന്ന് വിചാരിക്കുന്നു.

കണ്ടന്റ് ഉണ്ടാക്കുന്നവർക്കും ഇതും കണ്ടന്റ് ആക്കാൻ ആയല്ലോ..,.. എത്രയും പെട്ടെന്ന് അസുഖം ഭേദമായി തിരിച്ചുവരൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ അതേസമയം തന്നെ ഈ അവസ്ഥയിലും രേണുവിനെ കുറ്റപ്പെടുത്തുകയും ഇതും തട്ടിപ്പാണെന്ന് പറയുകയും ചെയ്യുന്ന ആളുകളും ഉണ്ട് എന്നതാണ് അതിശയകരമായി തോന്നുന്നത്.ഇവർ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒന്നുമില്ലേലും ആ റിസൾട്ട്‌ ഒന്ന് കാണിക്കാമായിരുന്നു. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ദൈവം എത്രയും പെട്ടെന്ന് രോഗം ഭേദം ആകട്ടെ എന്നാണ് ഒരാളുടെ കമന്റ്. നീ അഹങ്കാരത്തിന് കയ്യും കാലും വച്ച പോലെ ആയിരുന്നങ്കിലും അസുഖം വേഗം സുഖമാവട്ടെ എന്ന് പ്രാർത്തിക്കുന്നു .

മറ്റു ചിലരാകട്ടെ ഒരു കാൻസർ മൂന്നാം സ്റ്റേജിൽ എത്തിയ വ്യക്തിയെ സംബന്ധിച്ച് ഇങ്ങനെ ഒന്നും ആരോഗ്യത്തോടെ നടക്കാൻ സാധിക്കില്ല അവർ വളരെ ക്ഷീണിതനായിരിക്കും ഇത് ശരിക്കും പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനും മറ്റു ചിലർ മറുപടി നൽകുന്നുണ്ട് അതായത് ചിലപ്പോൾ മൂന്നാമത്തെ സ്റ്റേജിൽ എത്തിയാലും അവർക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല പ്രത്യേകിച്ച് ഈ രോഗം ഉണ്ടെന്ന് അറിയാതെ നടക്കുന്നവരെ സംബന്ധിച്ച് അവർ ആരോഗ്യവാനായി തന്നെ ഇരിക്കും എന്നാണ് ചിലർ പറയുന്നത്. എന്നിരുന്നാലും ഭൂരിഭാഗം ആളുകളും ക്യാൻസർ എന്ന രോഗത്തിൽ നിന്നും രേണു മുക്തയാകാൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്.

ENGLISH SUMMARY

Renu Sudhi, the wife of the late artist Sudhi, is a social media star with a huge fan following. The news that she has cancer came out yesterday. Even before this, various gossips had been circulating that the star had cancer, but it was not clear how true it was.

Follow Us